PHOTOS

Union Budget 2021: Bougette എന്ന വാക്കെങ്ങനെ ബജറ്റായി: അറിയാം Budget നെ പറ്റി കൂടുതൽ കാര്യങ്ങൾ

Advertisement
1/5
എന്താണ് Union Budget?
എന്താണ് Union Budget?

ഒരു വർഷം ഏപ്രിൽ 1 മുതൽ അടുത്ത വർഷം മാർച്ച് 31 വരെയുള്ള വരവ് ചിലവുകളുടെ ഏകദേശ  കണക്ക് രേഖപ്പെടുത്തികൊണ്ടുള്ള സർക്കാരിന്റെ (Government) വാർഷിക സാമ്പത്തിക രേഖയാണ് ബജറ്റ്. ആ വർഷം നടത്താനിരിക്കുന്ന പദ്ധതികളുടെ വിഹിതങ്ങളും ഇതിലുൾപ്പെടും. നമ്മൾ ഒരു മാസം വീട്ട് ചെലവുകളുടെ കണക്കെഴുതുന്നത് പോലെ സർക്കാർ ഒരു വർഷത്തെ കണക്കുകളുടെ ഏകദേശ രൂപം തയ്യാറാക്കുന്നു.

2/5
"Budget" എന്ന വാക്കിന്റെ ഉത്ഭവം എവിടെ നിന്ന്?

ലെതർ ബ്രീഫ്‌കേസ് (Leather Briefcase) എന്ന് ‌അർത്ഥം വരുന്ന "Bougette" എന്ന ഫ്രഞ്ച് വാക്കിൽ നിന്നാണ് ബജറ്റ് എന്ന വാക്കുണ്ടായത്. പണ്ട് ബജറ്റിനാവശ്യമായ പേപ്പറുകൾ, രസീതുകൾ, ധനമന്ത്രിയുടെ പ്രസംഗം എന്നിവ ഒരു ബ്രീഫ്കേസിലായിരുന്നു സൂക്ഷിച്ചിരുന്നത്. അതിനാലാണ് ഈ പേര് വരാൻ കാരണം. ബ്രിട്ടീഷ് ഭരണകാലം തൊട്ട് നമ്മുടെ രീതിയും ഇത് തന്നെയാണ്. അതിനൊരു മാറ്റം കൊണ്ടുവന്നത് ഇപ്പോഴത്തെ ധനമന്ത്രി നിർമ്മല സീതാരാമനാണ് (Nirmala Sitaraman)

3/5
ആരാണ് ബജറ്റ് അവതരിപ്പിക്കുന്നത്?
ആരാണ് ബജറ്റ് അവതരിപ്പിക്കുന്നത്?

കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രിയാണ് ബജറ്റ് (Union Budget) അവതരിപ്പിക്കുക. 2021-22 സാമ്പത്തിക വർഷത്തിൽ നിർമ്മല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. 

4/5
ബജറ്റ് അവതരണം എത്ര നേരം നീണ്ട് നിൽക്കും?
ബജറ്റ് അവതരണം എത്ര നേരം നീണ്ട് നിൽക്കും?

സാധാരണ നിലയിൽ ബജറ്റ് അവതരണം 90 മുതൽ 120 മിനിറ്റുകൾ വരെ നീണ്ട് നിൽക്കാറുണ്ട്. ആദ്യമായി ഇത്തവണ ബജറ്റ് രേഖകൾ ബജറ്റ് ആപ്പിലൂടെയാണ് അവതരിപ്പിക്കുന്നത്.

5/5
2021-22 സാമ്പത്തിക വർഷത്തെ ബജറ്റ് എന്ന് മുതൽ നിലവിൽ വരും?
2021-22 സാമ്പത്തിക വർഷത്തെ ബജറ്റ് എന്ന് മുതൽ നിലവിൽ വരും?

പാർലമെൻറിൽ (Parliament) ചർച്ചയ്ക്ക് വെച്ച ശേഷം പാസ്സാക്കുന്ന ബജറ്റ് നിർദ്ദേശങ്ങൾ എല്ലാ വർഷവും ഏപ്രിൽ 1 മുതൽ നിലവിൽ വരും. അടുത്തവർഷം മാർച്ച് 31 വരെയാണ് പാസ്സാക്കിയ നിർദ്ദേശങ്ങളുടെ കാലാവധി. 





Read More