PHOTOS

Dandruff Home Remedies: ആര്യവേപ്പ്, ഉലുവ, തൈര്; ഈ പൊടിക്കൈ മതി താരന്‍ പറപറക്കും

Dandruff: തലയിലെ ചർമത്തിന്‍റെ ഉപരിതലത്തിലെ കോശങ്ങൾ പൊടിപോലെ കൊഴിഞ്ഞുപോകുന്ന അവസ്ഥയെയാണ് നാം സാധാരണ  താരൻ എന്ന് പറയുന്നത്....

Advertisement
1/5

ശിരോചർമത്തിലെ സെബേഷ്യസ് ഗ്രന്ഥികൾ പുറപ്പെടുവിക്കുന്ന സെബം എന്ന സ്രവം മാലസീസിയ എന്ന ഫംഗസിന്‍റെ വളർച്ചയ്ക്ക് സഹായിയ്ക്കുന്നു. മാലസീസിയ ഒരു ലിപൊഫിലിക് (lipophilic) ഫംഗസാണ്. സെബത്തിൽനിന്ന് ഫാറ്റി ആസിഡുകളുണ്ടാക്കുകയെന്നത് ഇതിന്‍റെ  പ്രതിപ്രവർത്തനത്തിന്‍റെ ഫലമാണ്. ഈ ഫാറ്റി ആസിഡുകൾ ശിരോചർമത്തിൽ പ്രവർത്തിച്ച് ഇൻഫ്‌ളമേഷനുണ്ടാക്കുന്നു.  ഇത് ചർമകോശങ്ങളുടെ വളർച്ച വേഗത്തിലാക്കുകയും കൂടുതല്‍ മൃതകോശങ്ങളെ പുറന്തള്ളുകയും ചെയ്യുന്നു. ഇതാണ് താരന്‍ എന്ന അവസ്ഥയിലേയ്ക്ക് നയിക്കുന്നത്. 

2/5

മുടിയ്ക്ക് താരന്‍ ഒരു വില്ലന്‍ തന്നെയാണ്. കാരണം താരന്‍ വര്‍ധിക്കുമ്പോള്‍ മുടി കൊഴിച്ചില്‍ ഉണ്ടാവുക സാധാരണമാണ്. അതുകൂടാതെ,  താരൻ കൊഴിഞ്ഞു വീഴുന്നത് പലരിലും ആത്മവിശ്വാസക്കുറവിന് കാരണമാകാറുണ്ട്. തലമുടികൊഴിച്ചിലും ചൊറിച്ചിലും അസഹ്യമാകുമ്പോഴാണ് താരനെന്ന വില്ലനെ പലരും ശ്രദ്ധിക്കുന്നത് തന്നെ.  അതിനാല്‍ തന്നെ  താരനെ അകറ്റാന്‍ മരുന്നുകള്‍ ഉപയോഗിക്കുന്നതിന് പകരം ചില്‍ വീട്ടു വൈദ്യങ്ങള്‍ പരീക്ഷിക്കുന്നത് ഉത്തമാണ്.   

3/5

ആര്യവേപ്പ്    താരന്‍ അകറ്റാന്‍ ഉത്തമ ഔഷധമാണ് ആര്യവേപ്പ്. ഇത് ശിരോചർമ്മം വൃത്തിയാക്കാനും മുടിയുടെ വളർച്ച മെച്ചപ്പെടുത്താനും ഏറെ സഹായകമാണ്. ആര്യവേപ്പിൽ അടങ്ങിയിരിക്കുന്ന ആന്‍റിബാക്റ്റീരിയൽ ഘടകങ്ങളാണ് താരനെ ഇല്ലാതാക്കുന്നത്. അതിനായി ചെയ്യേണ്ടത് ആര്യവേപ്പില അരച്ച് പേസ്റ്റ് പരുവത്തിലാക്കി മുടിയില്‍ പുരട്ടുക. 15 മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകാം. ആഴ്ചയിൽ മൂന്നോ നാലോ തവണഇത് ചെയ്യുന്നത് ഗുണകരമാണ്.  

4/5

ഉലുവ

നിരവധി ഔഷധ ​ഗുണങ്ങളുള്ള ഉലുവ മുടികൊഴിച്ചിലും താരനും അകറ്റാൻ സഹായിക്കുന്നു. ഒരു ചെറിയ പാത്രത്തില്‍ വെള്ളമെടുത്ത് അതിലേക്ക് അൽപം ഉലുവയെടുത്ത് കുതിർക്കാൻ വയ്ക്കുക. ഒരു രാത്രി അങ്ങിനെ വയ്ക്കുക. അടുത്തദിവസം രാവിലെ കുതിര്‍ന്ന ഉലുവ അരച്ച് പേസ്റ്റ് പരുവത്തിലാക്കുക. ഇതിലേക്ക് അൽപം നാരങ്ങാനീരു കൂടി ചേർക്കുക. ഇനി ഈ മിശ്രിതം അരമണിക്കൂറോളം തലയിൽ പുരട്ടിവെക്കാം. ശേഷം ഷാംപൂ ഉപയോ​ഗിച്ച് കഴുകിക്കളയാം. 

5/5

തൈര്...

താരനെ എളുപ്പത്തിൽ അകറ്റാനുള്ള വഴികളിലൊന്നാണ് തൈര്. ആദ്യം അൽ‌പം തൈരെടുത്ത് ശിരോചർമത്തിൽ പുരട്ടാം. ഒരുമണിക്കൂറോളം തലയിൽ വച്ചതിനുശേഷം ഷാംപൂ ഉപയോ​ഗിച്ച് നീക്കം ചെയ്യാം. തൈരിനോപ്പം അല്പം നെല്ലിക്കപ്പൊടികൂടി ചേര്‍ത്താല്‍ ഗുണം ഇരട്ടി.  വിറ്റാമിൻ സിയുടെ  ഉറവിടമായ നെല്ലിക്ക മുടിയുടെ വളര്‍ച്ചയ്ക്ക് ഉത്തമമാണ്. 





Read More