PHOTOS

Budh Shukra Rahu Yog: മേടം രാശിയില്‍ 3 ഗ്രഹങ്ങളുടെ സംക്രമണം, ഈ രാശിക്കാര്‍ തൊടുന്നതെല്ലാം പൊന്ന്..!!

>ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിൽ അതിന്‍റെ രാശി മാറുന്നു. ഇത്തരത്തില്‍ ഗ്രഹങ്ങള്‍ രാശി മാറുന്നത് ചില രാശിക്കാര്‍ക്ക് ...

Advertisement
1/3

മേടം രാശി (Aries Zodiac Sign) 

ബുധൻ, ശുക്രൻ, രാഹു എന്നിവയുടെ സംയോജനം മേടം രാശിക്കാർക്ക്  വളരെ ശുഭകരമായി മാറും.  മേടരാശിയുടെ ലഗ്നഭാവത്തിൽ ഉണ്ടാകുന്ന ഈ യോഗംമൂലം  ഈ രാശിക്കാരുടെ വ്യക്തിത്വത്തിൽ വളരെയധികം പുരോഗതി ദൃശ്യമാകും. ആരോഗ്യം മെച്ചപ്പെടും. ഇത് മാത്രമല്ല, സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും. ഇതോടൊപ്പം, ഈ സമയത്ത് ലക്ഷ്യം മുന്നില്‍ക്കണ്ട് പ്രവര്‍ത്തിച്ചാല്‍ പ്രത്യേക നേട്ടങ്ങള്‍ കൈവരിക്കാം. പങ്കാളിയുടെ പിന്തുണ ലഭിക്കും. ഈ കാലയളവിൽ നിങ്ങളുടെ ജീവിത പങ്കാളിക്കും പുരോഗതി കൈവരിക്കാൻ കഴിയും. അവിവാഹിതർക്ക് ഒരു ബന്ധത്തിനുള്ള അവസരം ലഭിച്ചേക്കാം.

2/3

ചിങ്ങം (Leo Zodiac Sign) 

ജ്യോതിഷ പ്രകാരം, ത്രിഗ്രഹി യോഗ ഈ രാശിക്കാർക്ക് അനുകൂലമാണെന്ന് തെളിയിക്കും. ഈ രാശിക്കാരുടെ സംക്രമ ജാതകത്തിന്‍റെ  ഭാഗ്യ സ്ഥലത്ത് ഈ യാദൃശ്ചികത സംഭവിക്കും.  അത്തരമൊരു സാഹചര്യത്തിൽ, ഈ സമയത്ത് ഈ രാശിക്കാര്‍ക്ക് ഭാഗ്യത്തിന്‍റെ പിന്തുണ ലഭിക്കും. ബിസിനസില്‍  വിജയ സാധ്യത. പുതിയ കരാറുകളിൽ ഇടപാടുകൾ ഉറപ്പിക്കാം.  ജോലിയുമായോ ബിസിനസുമായോ ബന്ധപ്പെട്ട് നിങ്ങൾക്ക് യാത്ര ചെയ്യേണ്ടതായി വരും... 

3/3

കർക്കടക രാശി (Cancer Zodiac Sign) 

ഈ മൂന്ന് വലിയ ഗ്രഹങ്ങളുടെ സംയോജനം കർക്കടക രാശിക്കാരുടെ കരിയറിനും ബിസിനസിനും ശുഭകരമായി മാറും.  ഈ രാശിക്കാരുടെ കർമ്മ ഗൃഹത്തിലാണ് ഈ യോഗം രൂപംകൊള്ളുന്നത്. ഈ സമയത്ത് വ്യക്തിയുടെ ജോലിയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീങ്ങും. ഇതോടൊപ്പം, ജോലി ചെയ്യുന്ന ആളുകൾക്ക് ഉടന്‍തന്നെ സ്ഥാനക്കയറ്റം ലഭിക്കാം.  ഈ സമയം ബിസിനസുകാർക്കും ഏറെ  പ്രത്യേകതകള്‍ നിറഞ്ഞതായിരിയ്ക്കും. ഈ കാലയളവിൽ നല്ല ലാഭം ഉണ്ടാകും. അതോടൊപ്പം പിതാവിന്‍റെ സഹകരണവും ലഭിക്കും. ആരോഗ്യകാര്യത്തിൽ അൽപം ശ്രദ്ധ ഉണ്ടാവണം  





Read More