PHOTOS

Fruits: യുവത്വം നിലനിർത്താൻ ഈ പഴങ്ങൾ ഭക്ഷണത്തിൻറെ ഭാഗമാക്കൂ

്ണ ഉത്പാദനം എന്നിവയെ ചെറുക്കാനും ചർമ്മത്തിൻറെ ആരോഗ്യം മികച്ചതായി നിലനിർത്താനും സഹായ...

Advertisement
1/5
ബെറി
ബെറി

സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി എന്നീ ബെറികളിൽ ആന്തോസയാനിൻ, വിറ്റാമിൻ സി തുടങ്ങിയ ആൻറി ഓക്സിഡൻറുകൾ അടങ്ങിയിരിക്കുന്നു. ഇത് ഫ്രീ റാഡിക്കലുകളിൽ നിന്ന് കോശങ്ങളെ സംരക്ഷിച്ച് ചർമ്മത്തിൻറെ ആരോഗ്യം മികച്ചതാക്കുന്നു.

2/5
മാതളനാരങ്ങ
മാതളനാരങ്ങ

മാതളനാരങ്ങയിൽ ആൻറി ഓക്സിഡൻറുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സ്ട്രെസിനെ ചെറുക്കുന്നതിലൂടെ കൊളജാൻ ഉത്പാദനം വർധിപ്പിച്ച് ചർമ്മത്തിൻറെ ആരോഗ്യം വർധിപ്പിക്കുന്നു. ഇത് രക്തചംക്രമണം വർധിപ്പിക്കാനും സഹായിക്കുന്നു.

3/5
പപ്പായ
പപ്പായ

പപ്പായയിൽ വൈറ്റമിൻ എ, സി എന്നിവയും പപ്പൈൻ പോലുള്ള സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ മൃതകോശങ്ങളെ പുറന്തള്ളാനും ചർമ്മത്തിന് മിനുസവും തിളക്കവും നൽകാനും സഹായിക്കുന്നു.

4/5
ഓറഞ്ച്
ഓറഞ്ച്

ഓറഞ്ചിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് കൊളാജൻ ഉത്പാദനം വർധിപ്പിച്ച് ചർമ്മകോശങ്ങളെ മികച്ചതാക്കാൻ സഹായിക്കുന്നു. ഇവയിലെ ഉയർന്ന ജലാംശം ചർമ്മത്തിൻറെ വരൾച്ച ഇല്ലാതാക്കാൻ സഹായിക്കുന്നു.

5/5
ആപ്പിൾ
ആപ്പിൾ

ആപ്പിളിൽ വിറ്റാമിൻ എ, സി എന്നിവയും ആൻറി ഓക്സിഡൻറുകളും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിൻറെ ആരോഗ്യം മികച്ചതാക്കുകയും അകാല വാർധക്യം തടയാൻ സഹായിക്കുകയും ചെയ്യുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)





Read More