PHOTOS

Tanvi Ram: സാരിയിൽ ക്യൂട്ട് ലുക്കിൽ തൻവി റാം, ചിത്രങ്ങൾ കാണാം

ൺ പോൾ ജോർജ് സംവിധാനം ചെയ്ത പ്രേക്ഷകരുടെ കൈയടി നേടിയ ചിത്രമായിരുന്നു സൗബിൻ നായകനായി എത്തിയ അമ്പിളി. സൗബിന്റെ ഏറെ വേറിട്ട ഒരു കഥാപ...

Advertisement
1/6

പുതുമുഖമായി എത്തിയ തൻവി റാമിന്റെ മികച്ച പ്രകടനവും എടുത്തുപറയേണ്ട ഒന്നാണ്. തൻവിയുടെ ആദ്യ സിനിമയാണെന്ന് തോന്നുകയെ ഇല്ലായിരുന്നു.  ആദ്യ സിനിമയിക്ക് ശേഷം കൂടുതൽ അവസരങ്ങൾ തൻവിയെ തേടി എത്തിയിരുന്നു. 

 

 

2/6

ശ്രീനാഥ് ഭാസി, റോഷൻ മാത്യു, അന്ന ബെൻ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ കപ്പേളയിൽ തൻവി ഒരു വേഷത്തിൽ അഭിനയിച്ചിട്ടുണ്ടായിരുന്നു. ഈ വർഷമിറങ്ങിയ ആറാട്ടിലും തൻവി ക്ലൈമാക്സിൽ ഒരു രംഗത്തിൽ അഭിനയിച്ചിരുന്നു. ഈ വർഷം തന്നെയായിരുന്നു തൻവിയുടെ തെലുങ്ക് അരങ്ങേറ്റം.

3/6

നാനി, നസ്രിയ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ അന്റെ സുന്ദരനിക്കിയിൽ നസ്രിയയുടെ സഹോദരിയുടെ വേഷത്തിൽ അഭിനയിച്ചത് തൻവി ആയിരുന്നു. പുതിയതായി ഇറങ്ങാൻ പോകുന്ന രണ്ട് സിനിമകളിൽ തൻവി അഭിനയിച്ചിട്ടുണ്ട്. 

4/6

ഐശ്വര്യ ലക്ഷ്മി ടൈറ്റിൽ റോളിൽ എത്തുന്ന കുമാരി, വിനീത് ശ്രീനിവാസൻ നായകനാകുന്ന മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ് എന്നീ സിനിമകളിൽ തൻവി അഭിനയിച്ചിട്ടുള്ളത്.

5/6

തൻവിയും തന്റെ ആരാധകർക്ക് ദീപാവലി ആശംസിച്ച് ഒരു ഫോട്ടോഷൂട്ട് നടത്തിയിരുന്നു. ടീക്കി എന്ന ബൗട്ടിക് സ്റ്റോറിന്റെ മനോഹരമായ നീല സാരിയും ചുവപ്പ് ബ്ലൗസും ധരിച്ച് തിളങ്ങിയ തൻവിയുടെ ഫോട്ടോസ് എടുത്തിരിക്കുന്നത് അരുൺ പയ്യടിമീത്തലാണ്. 

6/6

അമൃത ലക്ഷ്മിയാണ് സ്റ്റൈലിംഗ് ചെയ്തത്. സുജനി സുരേഷാണ് ഈ കിടിലം ലുക്കിനായി തൻവിക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത്.

 





Read More