PHOTOS

Sugarcane juice: ഒരു ​ഗ്ലാസ് കരിമ്പ് ജ്യൂസ് നൽകും ഒട്ടനവധി ആരോ​ഗ്യ ​ഗുണങ്ങൾ

ും കൂടുതൽ കരിമ്പ് ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. രാജ്യത്തുടനീളം വളരെ കുറഞ്ഞ വിലയ്ക്ക് എളുപ്പത്തിൽ ലഭ്യമാകുന്ന ഒന്നാണ് കരിമ്പ്. ഒര...

Advertisement
1/6
ഊ‍ർജം വർധിപ്പിക്കുന്നു
ഊ‍ർജം വർധിപ്പിക്കുന്നു

കരിമ്പിലെ സ്വാഭാവിക പഞ്ചസാര ശരീരത്തിന് ഊർജം നൽകുന്നു. കരിമ്പ് ജ്യൂസ് കുടിക്കുന്നത് പഞ്ചസാരയുടെ അളവ് സാധാരണ നിലയിലാക്കാൻ സഹായിക്കും. ശരീരത്തിലെ ജലാംശം വർധിപ്പിക്കാനും സമ്മർദ്ദവും ക്ഷീണവും ഒഴിവാക്കാനും കരിമ്പ് ജ്യൂസ് നല്ലതാണ്.

2/6
മൂത്രനാളിയിലെ അണുബാധ തടയുന്നു
മൂത്രനാളിയിലെ അണുബാധ തടയുന്നു

കരിമ്പ് ജ്യൂസ് കുടിക്കുന്നത് മൂത്രനാളിയിലെ അണുബാധ തടയാൻ സഹായിക്കും. ‌ഇത് വൃക്കയിൽ കല്ലുകൾ ഉണ്ടാകുന്നത് തടയുന്നതിനും സഹായിക്കുന്നു.

3/6
പല്ലിന്റെ ആരോ​ഗ്യത്തിന്
പല്ലിന്റെ ആരോ​ഗ്യത്തിന്

കരിമ്പ് ജ്യൂസിൽ കാത്സ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കൾ അടങ്ങിയിട്ടുണ്ട്, ഇത് പല്ലുകളെ ശക്തിപ്പെടുത്തുന്നു. വായ്നാറ്റത്തെ ചെറുക്കാനും കരിമ്പ് ജ്യൂസ് സഹായിക്കുന്നു.

4/6
വയറുസംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം
വയറുസംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം

ദഹനം മെച്ചപ്പെടുത്തുന്നു, വയറ്റിലെ അണുബാധ തടയുന്നു, മലബന്ധം പരിഹരിക്കുന്നു എന്നീ നിരവധി ​ഗുണങ്ങളും കരിമ്പ് ജ്യൂസിന് ഉണ്ട്. കരിമ്പ് ജ്യൂസ് കരളിനെ ശക്തിപ്പെടുത്തുമെന്നും മഞ്ഞപ്പിത്തത്തെ പ്രതിരോധിക്കുമെന്നും പരമ്പരാഗത ആയുർവേദം വ്യക്തമാക്കുന്നു.

5/6
വാർധക്യത്തെ ചെറുക്കുന്നു
വാർധക്യത്തെ ചെറുക്കുന്നു

കരിമ്പ് ജ്യൂസ് മുഖക്കുരുവിനെതിരെ പോരാടുകയും പാടുകൾ കുറയ്ക്കുകയും വാർധക്യത്തെ വൈകിപ്പിക്കുകയും ചർമ്മത്തെ മൃദുലമാക്കുകയും ചെയ്യുന്നു.

6/6
എല്ലുകളുടെ ആരോ​ഗ്യത്തിന്
എല്ലുകളുടെ ആരോ​ഗ്യത്തിന്

ദിവസവും ഒരു ഗ്ലാസ് കരിമ്പിൻ ജ്യൂസ് കുടിക്കുന്നത് എല്ലുകളെ ബലപ്പെടുത്താൻ സഹായിക്കും.





Read More