PHOTOS

Sadhika Venugopal: കിടു ലുക്കിൽ ആരാധക മനം കവർന്ന് സാധിക, ചിത്രങ്ങൾ കാണാം

ഷോകളിലും നിറസാന്നിദ്ധ്യമായി നിന്ന് മലയാളികളുടെ മനസ്സിൽ ഇടം ന...

Advertisement
1/7

സിനിമയിൽ സഹനടി റോളിൽ അഭിനയിച്ച് തുടങ്ങി പിന്നീട് കലാഭവൻ മാണിയുടെ നായികയായി മാറി. ശേഷം സിനിമ-സീരിയൽ രംഗത്ത് ഒരുപാട് ആരാധകരുള്ള ഒരാളായി സാധിക മാറുകയും ചെയ്തു. ഒരു സിനിമ കുടുംബത്തിൽ നിന്നുമാണ് സാധികയുടെ വരവ്.

2/7

ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് എന്ന സിനിമയിലാണ് ആദ്യമായി സാധിക അഭിനയിക്കുന്നത്. 2009-ലാണ് ആ സിനിമ റിലീസായത്. സിനിമകളിൽ ചെറിയ വേഷങ്ങളിൽ ഒതുങ്ങി പോയപ്പോഴാണ് സാധിക സീരിയലിലേക്ക് തിരിഞ്ഞത്. അത് വലിയ വഴിത്തിരിവായി മാറി. 

3/7

മഴവിൽ മനോരമയിലെ പട്ടുസാരി സീരിയൽ സാധികയുടെ അഭിനയ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന ഒരു പരമ്പരയാണ്.  സിനിമയിൽ വരുന്നതിന് മുമ്പ് മോഡലിംഗ് ചെയ്തിരുന്ന ഒരാളാണ്. എം.ബി.എ ബിരുധദാരിയായ സാധിക. കോളേജ് പഠന കാലത്ത് തന്നെ മോഡലിംഗിലേക്ക് ഇറങ്ങിയിരുന്നു. 

4/7

അഭിനയമായി സജീവമായി നിൽക്കുമ്പോഴും സാധിക മോഡലിംഗ് ചെയ്യാറുണ്ട്. നിരവധി പരസ്യചിത്രങ്ങളിലും ബ്രാൻഡുകളിലും മോഡലായി നിൽക്കുകയും ചെയ്തിട്ടുണ്ട്. സ്റ്റാർ മാജിക്കിൽ സ്ഥിരമായി പങ്കെടുത്തിരുന്ന ഒരാളായിരുന്നു സാധിക.

5/7

കുക്കറി ഷോകളിൽ അവതാരകയായും സാധികയെ ഇപ്പോൾ മലയാളികൾക്ക് കാണാൻ സാധിക്കും. 

6/7

ആഫ്റ്റർ ദാറ്റ് എന്റർടൈമെന്റിന് വേണ്ടി സാധിക ചെയ്ത പുതിയ ഒരു ഫോട്ടോ ഷൂട്ടാണ് വൈറലാവുന്നത്. 

7/7

അനൂപ് വർഗീസാണ് ചിത്രങ്ങൾ എടുത്തത്. കേരളം ബെഗോൺ ഫാഷൻസിന്റെ ഔട്ട്ഫിറ്റിൽ ഒരു രാജകുമാരിയെ പോലെ തോന്നിപ്പിക്കുന്ന രീതിയിലാണ് സാധിക ഷൂട്ട് ചെയ്തിട്ടുള്ളത്.





Read More