ഡല്‍ഹി ഹോളി ഫാമിലി ആശുപത്രിയില്‍ ജനിച്ചു വീണ കൈകള്‍ക്കുടമയായ നഴ്സ് രാജമ്മയെ കണ്ട് രാഹുല്‍ ഗാന്ധി. വയനാട്ടിലെ പര്യടനത്തിന്റെ അവസാന ദിവസമാണ് രാഹുല്‍ ഗാന്ധി നഴ്സ് രാജമ്മയെ കണ്ടത്.
1970 ജൂണ്‍ 19ന് തന്റെ കൈകളിലേയ്ക്ക് ജനിച്ചുവീണ കുഞ്ഞിനെ 49 വര്‍ഷത്തിന് ശേഷമാണ് രാജമ്മ കാണുന്നത്.
ഇന്നലെ രാവിലെ കല്പറ്റ ഗസ്റ്റ് ഹൗസില്‍ വച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.
മാതാപിതാക്കള്‍ കാണുന്നതിന് മുന്നേ രാഹുലിനെ കണ്ടത് ഞങ്ങള്‍ നഴ്സുമാരാണെന്ന് രാജമ്മ പറഞ്ഞു.