PHOTOS

പ്രൈവസി പോളിസിയിലുണ്ടായ അതൃപ്തിക്ക് ശേഷം നയം വ്യക്തമാക്കി WhatsApp, പൂർണ്ണ വിശദാംശങ്ങൾ സ്റ്റാറ്റസിൽ

y Status: സ്വകാര്യതാ നയത്തിൽ (Privacy Policy)വരുത്തിയ മാറ്റങ്ങളെക്കുറിച്ച് വിമർശനങ്ങൾ നേരിടുന്ന WhatsApp തീരുമാനത...

Advertisement
1/6
സ്റ്റാറ്റസിലൂടെ വാട്ട്‌സ്ആപ്പ് വ്യക്തമാക്കിയിട്ടുണ്ട്
സ്റ്റാറ്റസിലൂടെ വാട്ട്‌സ്ആപ്പ് വ്യക്തമാക്കിയിട്ടുണ്ട്

വാട്‌സ്ആപ്പിന്റെ സ്വകാര്യതാ നയത്തിൽ (Privacy Policy) മാറ്റം വരുത്തുകയും ഉപയോക്താക്കൾക്ക് അതിന്റെ അറിയിപ്പുകൾ അയച്ചിട്ടുമുണ്ട്.  അതിൽ  WhataApp ഉപയോഗം തുടരുന്നതിന് ഉപയോക്താക്കൾക്ക് 2021 ഫെബ്രുവരി 8 നകം പുതിയ വ്യവസ്ഥകൾ അംഗീകരിക്കേണ്ടതുണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.  അതിനുശേഷം നിരവധി വിമർശനങ്ങൾ കമ്പനിയ്ക്ക് നേരിടേണ്ടി വരികയും നഷ്ടം ഉണ്ടാകുകയും ചെയ്തതിനെ തുടർന്ന് കമ്പനിക്ക് പോളിസി മാറ്റിവയ്ക്കുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഇന്ന്  നാല് തരം സ്റ്റാറ്റസ് ഇട്ടുകൊണ്ട് സ്വകാര്യതാ നയം വ്യക്തമാക്കാൻ വാട്ട്‌സ്ആപ്പ് ശ്രമിച്ചിട്ടുണ്ട്.  

2/6
ഉപയോക്താക്കളുടെ സ്വകാര്യതയ്‌ക്ക് പ്രതിജ്ഞാബദ്ധമാണ്
ഉപയോക്താക്കളുടെ സ്വകാര്യതയ്‌ക്ക് പ്രതിജ്ഞാബദ്ധമാണ്

WhatsApp തങ്ങളുടെ ആദ്യത്തെ സ്റ്റാറ്റസിൽ പറയുന്നത് ഞങ്ങൾ നിങ്ങളുടെ (Users) സ്വകാര്യതയെ (Privacy) മാനിക്കുന്നുവെന്നാണ്. ഇതോടൊപ്പം സ്വകാര്യതയെയും സുരക്ഷയെയും കുറിച്ചുള്ള തെറ്റായ വിവരങ്ങളെക്കുറിച്ചും വാട്ട്‌സ്ആപ്പ് വ്യക്തമായ വിവരങ്ങൾ നൽകിയിട്ടുണ്ട്.

3/6
മറ്റുള്ളവർക്ക് സ്വകാര്യ ചാറ്റ് വായിക്കാൻ കഴിയില്ല
മറ്റുള്ളവർക്ക് സ്വകാര്യ ചാറ്റ് വായിക്കാൻ കഴിയില്ല

രണ്ടാമത്തെ സ്റ്റാറ്റസിൽ whatsapp പറയുന്നത് വാട്ട്‌സ്ആപ്പിലെ എല്ലാ ചാറ്റുകളും എൻഡ്-ടു-എൻഡ് എൻ‌ക്രിപ്ഷൻ ഉപയോഗിച്ച് പരിരക്ഷിച്ചിരിക്കുന്നുവെന്നും അതുകൊണ്ടുതന്നെ നിങ്ങളുടെ സ്വകാര്യ ചാറ്റ് ആർക്കും വായിക്കാനോ കേൾക്കാനോ കഴിയില്ലയെന്നുമാണ്.  

4/6
ലൊക്കേഷൻ ആക്‌സസ് ചെയ്യില്ല
ലൊക്കേഷൻ ആക്‌സസ് ചെയ്യില്ല

മൂന്നാമത്തെ സ്റ്റാറ്റസിൽ WhatsApp വ്യക്തമാക്കുന്നത്  ഉപയോക്താക്കൾ പങ്കിട്ട ലൊക്കേഷൻ വാട്ട്‌സ്ആപ്പ് അക്സസ് ചെയ്യില്ല എന്നാണ്.  അതായത് ഉപഭോക്താവ് പങ്കുവെക്കുന്ന ലൊക്കേഷൻ വാട്സ്ആപ്പിന് കാണാൻ സാധിക്കില്ലയെന്ന്.  

5/6
ഫേസ്ബുക്കുമായി കോൺടാക്റ്റുകൾ പങ്കിടില്ല
ഫേസ്ബുക്കുമായി കോൺടാക്റ്റുകൾ പങ്കിടില്ല

നാലാമത്തെ സ്റ്റാറ്റസിൽ WhatsApp വ്യക്തമാക്കുന്നത് ഉപയോക്താക്കളുടെ സമ്പർക്കം ഫേസ്ബുക്കുമായി പങ്കിടില്ലയെന്നാണ്.

6/6
എന്ത് വിവരങ്ങളാണ് ഫേസ്ബുക്കുമായി പങ്കിടുന്നത്
എന്ത് വിവരങ്ങളാണ് ഫേസ്ബുക്കുമായി പങ്കിടുന്നത്

വാട്‌സ്ആപ്പ് അടുത്തിടെ സ്വകാര്യതാ നയം (Privacy Policy) മാറ്റുകയും ഉപയോക്താക്കൾക്ക് അതിന്റെ അറിയിപ്പുകൾ അയയ്ക്കാൻ തുടങ്ങിയിരുന്നു.  അതിൽ  WhataApp ഉപയോഗം തുടരുന്നതിന് ഉപയോക്താക്കൾക്ക് 2021 ഫെബ്രുവരി 8 നകം പുതിയ വ്യവസ്ഥകൾ അംഗീകരിക്കേണ്ടതുണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.  അതിനുശേഷം നിരവധി വിമർശനങ്ങൾ കമ്പനിയ്ക്ക് നേരിടേണ്ടി വരികയും നഷ്ടം ഉണ്ടാകുകയും ചെയ്തതിനെ തുടർന്ന് കമ്പനി പോളിസി മാറ്റിവയ്ക്കുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഇന്ന്  നാല് തരം സ്റ്റാറ്റസ് ഇട്ടുകൊണ്ട് സ്വകാര്യതാ നയം വ്യക്തമാക്കാൻ വാട്ട്‌സ്ആപ്പ് ശ്രമിച്ചിരിക്കുന്നത്. 

 





Read More