PHOTOS

PF Tax : April 1 മുതൽ നടപ്പിലാക്കാൻ പോകുന്ന പുതിയ പിഎഫ് ടാക്സ് നിയമം നിങ്ങളെ എങ്ങനെ ബാധിക്കും

Advertisement
1/5

Provident Fund ലേക്ക് പ്രതിവർഷം 2.5 ലക്ഷം രൂപ ജീവനക്കാരുടെ നിക്ഷേപങ്ങൾക്ക് ഏപ്രിൽ 1 മുതൽ നികുതി ചുമത്തും. പ്രതിവർഷം 2.5 ലക്ഷം രൂപ വരെയുള്ള വാർഷിക നിക്ഷേപത്തിന്റെ പലിശയ്ക്ക് നികുതി ഇളവുള്ള പരിധിയായി കേന്ദ്ര സർക്കാർ നിലനിർത്തി.

 

2/5

ഒരു ജീവനക്കാരന്റെ അടിസ്ഥാന ശമ്പളത്തിന്റെ 12% എങ്കിലും എല്ലാ മാസവും നിർഹബന്ധമായും പ്രൊവിഡന്റ് ഫണ്ടിലേക്ക് മാറ്റും, അതോടടൊപ്പം തൊഴിലുടമയുടെ ഭാ​ഗത്തുള്ള 12 ശതമാനവും സംഭാവന ചെയ്യുന്നുമുണ്ട്. ഉയർന്ന വരുമാനമുള്ളവരെ അവരുടെ PF ലേക്ക് കൂടുതൽ നിക്ഷേപം ചെയ്യുന്നതിൽ നിന്ന് തടയാൻ വേണ്ടിയാണ് സർക്കാർ  ഈ നികുതി ഏർപ്പെടുത്തുന്നത്

3/5

നിലവിലുള്ള നികുതി വ്യവസ്ഥകൾ പ്രകാരം, ജീവനക്കാരുടെ പിഎഫിൽ നിന്ന് ലഭിച്ച പലിശയ്ക്ക് നികുതി ഏർപ്പെടത്തുന്നില്ല. പുതിയ നിയമങ്ങൾ ഉയർന്ന വരുമാനമുള്ള ജീവനക്കാരെ അല്ലെങ്കിൽ സ്വയമായി പിഎഫിലേക്ക് ഉയർന്ന തുക നിക്ഷേപിക്കുന്നവരെയുമാണ് പ്രധാനമായും ബാധിക്കുക. 

4/5

ഇതിൽ പ്രധാനമായ ഒരു കാര്യം പുതിയ ടാക്സ് വ്യവസ്ഥകൾ (Tax Rules) പ്രകാരം ജീവനക്കാരുടെ സംഭാവന മാത്രമേ കണക്കിലെടുക്കൂ അല്ലാതെ പ്രതിവർഷം എത്ര രൂപ നിക്ഷേപം ചെയ്യുന്നത് കണക്കിലെടുക്കില്ല. 

5/5

ഉയർന്ന വരുമാനമുള്ളവരെ മാറ്റിനിർത്തിയാൽ, അടിസ്ഥാന ശമ്പളത്തിന്റെ 12% ത്തിൽ കൂടുതൽ നിക്ഷേപിക്കാൻ വൊളണ്ടറി പ്രൊവിഡന്റ് ഫണ്ട് (VPF) ഉപയോഗിക്കുന്ന ശമ്പളമുള്ള ജീവനക്കാരെയും ബാധിക്കും. 





Read More