PHOTOS

North India Cold Wave: ഉത്തരേന്ത്യയിൽ അതിശൈത്യം; ആറ് സംസ്ഥാനങ്ങളിൽ റെഡ് അല‍ർട്ട്, ട്രെയിൻ-വ്യോമ ​ഗതാ​ഗതം തടസ്സപ്പെട്ടു- ചിത്രങ്ങൾ

ന്നു. അടുത്ത രണ്ട് ദിവസത്തേക്ക് കനത്ത മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. ആറ് സംസ്...

Advertisement
1/7
ഡൽഹിയിൽ റെഡ് അലർട്ട്
ഡൽഹിയിൽ റെഡ് അലർട്ട്

ഐഎംഡി തിങ്കളാഴ്ച വരെ ഡൽഹിയിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു. ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിൽ കടുത്ത തണുപ്പ് ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്ത രണ്ട് ദിവസങ്ങളിൽ വടക്ക് പടിഞ്ഞാറൻ ഇന്ത്യയിൽ ശൈത്യ തരം​ഗം തുടരാൻ സാധ്യതയുണ്ടെന്ന് ഐഎംഡി പ്രവചിക്കുന്നു.

2/7
രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ കനത്ത മൂടൽമഞ്ഞ് തുടരുന്നു
രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ കനത്ത മൂടൽമഞ്ഞ് തുടരുന്നു

പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഡൽഹി, വടക്കൻ രാജസ്ഥാൻ എന്നിവിടങ്ങളിൽ കനത്ത മൂടൽമഞ്ഞ് തുടരാൻ സാധ്യതയുണ്ട്. ഉത്തർപ്രദേശിൽ അടുത്ത രണ്ട് ദിവസങ്ങളിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്ത മൂടൽമഞ്ഞ് ഉണ്ടാകുമെന്ന് ഐഎംഡി അറിയിച്ചു.

3/7
പഞ്ചാബ്, ഹരിയാന
പഞ്ചാബ്, ഹരിയാന

2023 ജനുവരി 11, ജനുവരി 12 തീയതികളിൽ പഞ്ചാബിലും ഹരിയാനയിലും ഒറ്റപ്പെട്ട നേരിയ മഴ ലഭിക്കുമെന്ന് ഐഎംഡി പ്രവചിച്ചിട്ടുണ്ട്.

4/7
ഡൽഹിയിൽ ശൈത്യകാല അവധി ജനുവരി 15 വരെ നീട്ടി
ഡൽഹിയിൽ ശൈത്യകാല അവധി ജനുവരി 15 വരെ നീട്ടി

ശീതക്കാറ്റ് കാരണം എല്ലാ സ്വകാര്യ സ്കൂളുകളും ജനുവരി 15 വരെ അടച്ചിടാൻ ഡൽഹി സർക്കാർ ഞായറാഴ്ച നിർദ്ദേശിച്ചു. ൽഹിയിൽ നിലനിൽക്കുന്ന ശീത തരംഗത്തിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾ അടച്ചിടാൻ ഡയറക്ടറേറ്റ് ഓഫ് എഡ്യൂക്കേഷൻ നിർദേശം നൽകി.

5/7
ശൈത്യ തരം​ഗം
ശൈത്യ തരം​ഗം

ജനുവരി പത്തിന് ഉണ്ടാകുന്ന ന്യൂനമർദ്ദത്തിന് രണ്ട് ദിവസത്തിന് ശേഷം വടക്കുപടിഞ്ഞാറൻ ഇന്ത്യയുടെ പല ഭാഗങ്ങളിലും കുറഞ്ഞ താപനില രണ്ട് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് ഐഎംഡി പ്രവചിക്കുന്നു.

6/7
ട്രെയിനുകൾ റദ്ദാക്കി
ട്രെയിനുകൾ റദ്ദാക്കി

കനത്ത മൂടൽമഞ്ഞ് ട്രെയിൻ ​ഗതാ​ഗതത്തെ ബാധിച്ചു. മൂടൽമഞ്ഞ് 152 ട്രെയിനുകൾ സർവീസ് നടത്തുന്നതിനെ ബാധിച്ചു. 88 ട്രെയിനുകൾ റദ്ദാക്കി, 31 എണ്ണം വഴിതിരിച്ചുവിട്ടു, 33 ട്രെയിനുകൾ സർവീസ് വെട്ടിച്ചുരുക്കി.

7/7
മൂടൽമഞ്ഞ്
മൂടൽമഞ്ഞ്

യുപിയിലെ ആഗ്ര, ലഖ്‌നൗ, പഞ്ചാബിലെ ഭട്ടിൻഡ എന്നിവിടങ്ങളിൽ കനത്ത മൂടൽമഞ്ഞ് മൂലം ദൃശ്യപരത സീറോ മീറ്റർ ആണ്. ഡൽഹിയിലെ സഫ്ദർജംഗ്, പാലം എന്നിവിടങ്ങളിൽ യഥാക്രമം 25, 50 മീറ്റർ ദൃശ്യപരത രേഖപ്പെടുത്തി. 





Read More