PHOTOS

Tovino Thomas: ബോളിവുഡില്‍ അഭിനയിക്കാന്‍ ആഗ്രഹമില്ല; കാരണം വെളിപ്പെടുത്തി ടൊവിനോ

ണ് ടൊവിനോ തോമസ്. ഇതിനോടകം തന്നെ മലയാളികളുടെ മനസിൽ പതിഞ്ഞ ഒരുപിടി കഥാപാത്രങ്ങൾ ടൊവിനോ...

Advertisement
1/6

എന്ന് നിൻ്റെ മൊയ്തീൻ, ചാർളി, ഗപ്പി, മിന്നൽ മുരളി, 2018 തുടങ്ങിയ ചിത്രങ്ങളിൽ തിളങ്ങിയ ടൊവിനോ ഇന്ന് മലയാള സിനിമയ്ക്കപ്പുറം തമിഴിലും പ്രശസ്തനായ നടനായി മാറിക്കഴിഞ്ഞു. എന്നാൽ, തനിയ്ക്ക് ബോളിവു‍ഡിൽ അഭിനയിക്കാൻ തനിയ്ക്ക് താത്പ്പര്യമില്ലെന്നാണ് ടൊവിനോ പറയുന്നത്. 

 

2/6

എല്ലാ മേഖലയിലും കഴിവുള്ള ഒരുപാട് അഭിനേതാക്കളുണ്ട്. അതുകൊണ്ട് തന്നെ എനിക്ക് ബോളിവുഡിൽ പ്രവേശിക്കാൻ ആഗ്രഹമില്ലെന്ന് ടൊവിനോ വ്യക്തമാക്കി. സിനിമയിൽ ഒരു ചെറിയ വേഷത്തിൽ തുടങ്ങി, സപ്പോർട്ടിംഗ് റോളുകളും, ഹാസ്യകഥാപാത്രങ്ങളും, വില്ലൻ കഥാപാത്രങ്ങളും ചെയ്ത താൻ ഇപ്പോൾ നായകനായി മാറിയെന്നും ടൊവിനോ കൂട്ടിച്ചേർത്തു. 

 

3/6

കഴിഞ്ഞ വർഷം ആമിർ ഖാൻ നായകനായ "ലാൽ സിംഗ് സദ്ദ" എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചെന്നും എന്നാൽ മറ്റ് സിനിമകളിൽ കമ്മിറ്റ് ആയതിനാൽ അഭിനയിക്കാൻ സാധിച്ചില്ലെന്നും ടൊവിനോ പറഞ്ഞു.   

 

4/6

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ്, സ്പാനിഷ്, ജാപ്പനീസ് തുടങ്ങിയ ഭാഷകളിൽ ഇറങ്ങുന്ന സിനിമകളും താൻ കാണുമെന്ന് ടൊവിനോ തോമസ് പറഞ്ഞു.  

 

5/6

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്നാണ് എആർഎം നിർമ്മിക്കുന്നത്. 

 

6/6

കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.





Read More