PHOTOS

Nayanthara-Vignesh Sivan: നൂറ് വർഷം നിന്നോടൊപ്പം; നയൻതാര - വിഘ്നേഷ് ശിവൻ പ്രീ വെഡ്ഡിങ് ചിത്രങ്ങൾ

യുടെയും സംവിധായകൻ വിഘ്നേഷ് ശിവന്റെയും പ്രീ വെഡ്ഡിങ് ചിത്രങ്ങൾ നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടിരുന്നു. ചിത്രങ്ങൾ വളരെ വേ​ഗത്തിലാണ് സോഷ്യൽ മീ...

Advertisement
1/6

നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹ വീഡിയോ ഉടൻ സ്ട്രീം ചെയ്യുമെന്ന് നെറ്റ്ഫ്ലിക്സ് അറിയിച്ചിട്ടുണ്ട്. ഇതിന് മുന്നോടിയായാണ് നയൻസും വിക്കിയും ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ചത്. 

 

2/6

റൗഡി പിക്ചേഴ്സിന്റെ ബാനറിലായിരിക്കും വീഡിയോ എത്തുക. വിവാഹച്ചടങ്ങുകള്‍ ചിത്രീകരിക്കുന്നതിന്റെ ചുമതല സംവിധായകന്‍ ഗൗതം മേനോനായിരുന്നു. 

 

3/6

നയൻസ്-വിക്കി വിവാഹ വീഡിയോ സ്ട്രീം ചെയ്യുന്നതിൽ നിന്ന് നെറ്റ്ഫ്ലിക്സ് പിന്മാറിയെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചതിന് പിന്നാലെയാണ് ഇരുവരുടെയും ചിത്രങ്ങൾ പങ്കുവച്ച് കൊണ്ട് നെറ്റ്ഫ്ലിക്സിന്റെ പ്രഖ്യാപനം. 

 

4/6

കഴിഞ്ഞ മാസം (ജൂൺ) ഒമ്പതിനാണ് നയൻതാര-വിഘ്നേഷ് ശിവൻ ജോഡികളുടെ വിവാഹ നടന്നത്. മഹാബലിപുരത്തെ ഒരു റിസോർട്ടിൽ വച്ചായിരുന്നു കല്യാണം. 

 

5/6

രജനികാന്ത്, കമൽ ഹാസൻ, ഷാരൂഖ് ഖാൻ, സൂര്യ, ജ്യോതിക, ആറ്റ്ലി, വിജയ് സേതുപതി തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തിരുന്നു. 

 

6/6

നീണ്ട ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് നയൻതാരയും വിഘ്നേഷും വിവാഹിതരാകുന്നത്. 'നാനും റൗഡി താന്‍' എന്ന ചിത്രമാണ് ഇരുവരും ഒന്നിച്ച് ചെയ്ത ആദ്യത്തെ സിനിമ. ചിത്രത്തിന്റെ നിർമാതാവും നയൻ‌താരയായിരുന്നു.  





Read More