PHOTOS

Mouni Roy Wedding: മലയാളി മണവാട്ടിയായി ആരാധകരുടെ ഹൃദയം കീഴടക്കി മൗനി റോയ്,വിവാഹ ചിത്രങ്ങള്‍ വൈറല്‍

ായ  മൗനി റോയ് വിവാഹിതയായി.  ദുബായ് മലയാളി ബാങ്കർ സൂരജ് നമ്പ്യാരുമായുള്ള വിവാഹം  ഗോവയില്‍ വച്ചാണ് നടന്നത്.  തികച്ചും...

Advertisement
1/7
Mouni Roy Weds Sooraj Nambiar
Mouni Roy Weds Sooraj Nambiar

ഗോവയില്‍ വച്ച് നടന്ന ഡെസ്റ്റിനേഷൻ വെഡ്ഡിംഗില്‍ ഇരുവരുടെയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു. ദിവസങ്ങള്‍ നീണ്ട ആഘോഷങ്ങളായിരുന്നു  വിവാഹത്തോടനുബന്ധിച്ച് നടന്നത്.  കേരളാ ശൈലിയിലുള്ള വിവാഹത്തിന് ശേഷം ബംഗാളി രീതിയിലും വിവാഹം ഉണ്ടാകും. 

2/7
Mouni Roy Weds Sooraj Nambiar at Goa
Mouni Roy Weds Sooraj Nambiar at Goa

മൗനി റോയിയുടെ വിവാഹത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.  വിവാഹ മണ്ഡപത്തില്‍നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിയ്ക്കുന്നത്‌.   

 

3/7
Mounir Roy and Suraj Pictures
Mounir Roy and Suraj Pictures

കേരളീയ പരമ്പരാഗത ശൈലിയിലാണ് ഇരുവരും എത്തിയത്.  മുണ്ടും ജുബ്ബയുമണിഞ്ഞാണ്   സൂരജ് നമ്പ്യാര്‍ എത്തിയത്. 

4/7
Mounir and Suraj Pictures
Mounir and Suraj Pictures

ഫോട്ടോകളിൽ തെന്നിന്ത്യൻ വധുവായി മാറിയ മൗനി റോയിയെ കാണാം. വളരെ സുന്ദരിയായി കാണപ്പെടുന്ന അവര്‍  വെള്ളയില്‍ ചുവന്ന ബോർഡറുള്ള മനോഹരമായ സാരിയാണ്  ധരിച്ചിരിക്കുന്നത്.  ഒപ്പം  ടെമ്പിള്‍ ഡിസൈന്‍ സ്വർണ്ണാഭരണങ്ങളും ധരിച്ചിട്ടുണ്ട്.   

 

5/7
Mouni Roy Wedding First Photo
Mouni Roy Wedding First Photo

മൗനിയുടെ ഹൽദി, മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങള്‍ ഇതിനോടകം പുറത്തുവന്നിരുന്നു.  ദിൽ വാലേ ദിൽഹനിയ ലേ ജായേംഗേ എന്ന ചിത്രത്തിലെ മെഹന്ദി ലഗാ ലേ രക്‌ന എന്ന സൂപ്പർഹിറ്റ് ഗാനത്തിനൊപ്പം അർജുനും മന്ദിരയും നൃത്തം ചെയ്തിരുന്നു.  

 

6/7
Mouni Roy Sooraj Nambiar Kerala style wedding
Mouni Roy  Sooraj Nambiar Kerala style wedding

വിവാഹം കഴിഞ്ഞ ഉടന്‍തന്നെ പ്രശസ്ത ബോളിവുഡ് ഫോട്ടോഗ്രാഫർ മാനവ് മംഗ്ലാനിയാണ് മൗനി റായിയുടെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.  ഫോട്ടോകള്‍ വളരെ പെട്ടന്നാണ് ആരാധകര്‍ ഏറ്റെടുത്തത്.  

 

7/7
Mandira Bedi Wiht Mouni and Suraj
Mandira Bedi Wiht Mouni and Suraj

നിരവധി ടെലിവിഷൻ താരങ്ങള്‍ മൗനിയുടെ വിവാഹത്തിൽ പങ്കെടുത്തിരുന്നു.  നടി ആഷിക, മന്ദിര ബേദി, നടൻ അർജുൻ ബിജ്‌ലാനി എന്നിവര്‍  സന്നിഹിതരായിരുന്നു.  





Read More