PHOTOS

Barroz: ആദ്യ ദിവസത്തെ ഷൂട്ടിംഗ് ചിത്രങ്ങള്‍ പങ്കുവച്ച് ലാലേട്ടന്‍.....

And the Camera starts Rolling! First day of shoot... Action!  ...
Advertisement
1/5
ബറോസ്, ആദ്യ ദിന ഷൂട്ടിംഗ്
ബറോസ്, ആദ്യ ദിന ഷൂട്ടിംഗ്

മോഹന്‍ലാല്‍  ആദ്യമായി സംവിധായകന്‍റെ റോളില്‍ എത്തുന്ന ചിത്രത്തിന്‍റെ  ചിത്രീകരണം ആരംഭിച്ചു. ഫോർട്ട് കൊച്ചിയിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.  

2/5
ബറോസ്, സംവിധായകനായി മോഹന്‍ലാല്‍
ബറോസ്, സംവിധായകനായി മോഹന്‍ലാല്‍

ബറോസ് സിനിമയുടെ ചിത്രീകരണത്തിന്‍റെ  ദൃശ്യങ്ങൾ മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.  നിർമ്മാതാവ് ആന്‍റണി പെരുമ്പാവൂർ, തിരക്കഥാകൃത്ത് ജിജോ പുന്നൂസ് ഛായാഗ്രാഹകൻ സന്തോഷ് ശിവൻ എന്നിവരെയും ചിത്രങ്ങളിൽ കാണാം.

 

3/5
ബറോസ്, ആദ്യ ദിന ഷൂട്ടിംഗ്
ബറോസ്, ആദ്യ ദിന ഷൂട്ടിംഗ്

സംവിധാനത്തോടൊപ്പം  മോഹൻലാൽ കേന്ദ്ര കഥാപാത്രമാകുന്ന ബറോസിൽ  പ്രിത്വിരാജും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

 

4/5
ബറോസ്, വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഭൂതം
ബറോസ്,  വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഭൂതം

പോര്‍ച്ചുഗീസ് പശ്ചാത്തലത്തിലാണ് കഥ പുരോഗമിക്കുന്നത്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം....!!

5/5
ബറോസ്, കുട്ടികള്‍ക്കുള്ള 3D ചിത്രം
ബറോസ്, കുട്ടികള്‍ക്കുള്ള 3D ചിത്രം

കുട്ടികളുടെ മനസ് ഒരേ സമയം ഏറെ ലളിതവും  എന്നാല്‍ ഏറെ സങ്കീര്‍ണവുമാണ്. അതുകൊണ്ട് അവരെ രസിപ്പിക്കുന്ന രീതിയില്‍ കഥ മെനയണം. പരമാവധി ഒന്നേ മുക്കാല്‍ മണിക്കൂര്‍ മാത്രമേ ഈ സിനിമ പോകാവൂ. അതിലപ്പുറം ത്രീഡി സിനിമകള്‍ കണ്ടിരിക്കാന്‍ അസ്വസ്ഥതകളുണ്ടാവും. കലാകാരന്‍ എന്ന നിലയില്‍ മറ്റൊരു തരത്തിലുള്ള സാക്ഷാത്കാരത്തിന്‍റെ  ലഹരിയിലാണ്,  ചിത്രത്തെക്കുറിച്ച്  മോഹൻലാൽ പറഞ്ഞു.... 





Read More