PHOTOS

Maha Shivratri 2022: മഹാശിവരാത്രി ദിനത്തിൽ അറിയാതെപോലും ശിവലിംഗത്തിൽ ഈ 5 സാധനങ്ങൾ അര്‍പ്പിക്കരുത്

...
Advertisement
1/5

തുളസി ഇലകള്‍

ഹിന്ദുമതത്തിൽ തുളസിക്ക് പ്രത്യേക പ്രാധാന്യമാണ് ഉള്ളത് എന്ന് നമുക്കറിയാം. എന്നാല്‍, ശിവാരാധനയിൽ തുളസിയുടെ ഉപയോഗം  നിഷിധമാണ്. ശിവാരാധനയിൽ തുളസി ഉപയോഗിച്ചാൽ ആഗ്രഹം സഫലമാകില്ല.

2/5

ശിവലിംഗത്തിൽ എള്ള് അര്‍പ്പിക്കരുത്

പുരാണത്തില്‍ പറയുന്നതനുസരിച്ച്  എള്ള് ശിവാരാധനയ്ക്ക് ഉപയോഗിക്കില്ല. മഹാവിഷ്ണുവിന്‍റെ ശരീരത്തിലെ അഴുക്കില്‍നിന്നാണ്  എള്ള്  ഉത്ഭവിച്ചതെന്നാണ് വിശ്വാസം. ശിവപൂജയിൽ എള്ള് ഉപയോഗിക്കാത്തതിന്‍റെ  കാരണം ഇതാണ്.

3/5

കുങ്കുമം അല്ലെങ്കില്‍ സിന്ദൂരം

ശിവലിംഗത്തിൽ കുങ്കുമം അല്ലെങ്കിൽ സിന്ദൂരം സമർപ്പിക്കുന്നത് നിഷിധമാണ്.  കാരണം കുങ്കുമം അല്ലെങ്കില്‍ സിന്ദൂരം സൗഭാഗ്യത്തിന്‍റെ പ്രതീകമായി കണക്കാക്കപ്പെടുന്നു. ശിവലിംഗത്തിൽ ഭസ്മം അർപ്പിക്കുന്നത് ഏറ്റവും ഉചിതമായി കണക്കാക്കപ്പെടുന്നു.

4/5

നാളീകേരം   ശിവലിംഗത്തിൽ തേങ്ങാവെള്ളം കൊണ്ട് അഭിഷേകം ചെയ്യരുതെന്നാണ് പുരാണത്തില്‍ പറയുന്നത്.   ലക്ഷ്മി ദേവിയുടെ പ്രതീകമായാണ് നാളീകേരത്തെ കണക്കാക്കുന്നത്. ഇതോടൊപ്പം മഹാവിഷ്ണുവുമായും ബന്ധപ്പെട്ടിരിക്കുന്നു. ശിവപൂജയിൽ നാളീകേരം ഉപയോഗിക്കരുത്. 

 

5/5

ചമ്പ പൂക്കള്‍ അല്ലെങ്കില്‍ ചമ്പകം  

ശിവപുരാണം അനുസരിച്ച്, ശിവ  ആരാധനയിൽ ചമ്പ  അല്ലെങ്കില്‍ ചമ്പകപൂക്കള്‍ ഉപയോഗിക്കരുത്.  ശിവലിംഗത്തിൽ ചമ്പ  അല്ലെങ്കില്‍ ചമ്പകപൂക്കള്‍ സമര്‍പ്പിക്കില്ല.  

 മഹാശിവരാത്രിയില്‍ ശിവനെ ആരാധിക്കാന്‍  വെള്ളം,  അക്ഷത,  കൂവളത്തിന്‍റെ ഇലകള്‍ എന്നിവ ഉപയോഗിക്കാം.... 

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.





Read More