PHOTOS

Madonna Sebastian: സാരിയിൽ മാലാഖയെ പോലെ മഡോണ, ചിത്രങ്ങൾ വൈറൽ

മ-സീരിയൽ താരങ്ങൾ പ്രതേകിച്ച് നടിമാർ, ട്രഡീഷണൽ ഔട്ട്ഫിറ്റുകളിൽ വസ്ത്രങ്ങൾ ധരിച്ച് ആരാധകരുടെ ഹൃദയം കവർന്ന് ഫോട്ടോഷൂട്ടുകൾ നടത്താറുണ്ട്. മ...

Advertisement
1/8

പ്രേമം എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ മഡോണ സെബാസ്റ്റ്യന്റെ നാടൻ ലുക്കിലുള്ള ഒരു ഗംഭീര ഫോട്ടോഷൂട്ടാണ് വൈറലാവുന്നത്.

2/8

 തൂവെള്ള നിറത്തിലെ സാരിയിലുള്ള മഡോണയുടെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത് ഫോട്ടോഗ്രാഫറായ അഭിജിത്ത് സനിൽ കസ്തൂരിയാണ്. വോഗ് മാഗസീനിൽ ആ ചിത്രങ്ങളിൽ ചിലത് വരികയും ചെയ്തിട്ടുണ്ട്. മികച്ച അഭിപ്രായമാണ് ഫോട്ടോഷൂട്ടിന് ലഭിച്ചിരിക്കുന്നത്.

3/8

വ്യത്യസ്തമായ ഒരു രീതിയിലാണ് ഈ ഷൂട്ട് എടുത്തിരിക്കുന്നത്. മഡോണയ്ക്ക് ഒപ്പം തന്നെ ചുറ്റിനുമുള്ള സാധനങ്ങളും ഫോട്ടോഷൂട്ടിന് ചേരുന്ന രീതിയിൽ ഇടംപിടിച്ചിട്ടുണ്ട്. 

4/8

ലക്ഷ്മി വേണുഗോപാൽ സനീഷാണ് ഷൂട്ടിന്റെ സ്റ്റൈലിംഗും മേക്കപ്പും ചെയ്തത്. പ്രേമത്തിലെ സെലിൻ ശേഷം മഡോണ തെന്നിന്ത്യയിൽ അറിയപ്പെടുന്ന താരമായി മാറിയിരുന്നു. തെന്നിന്ത്യൻ ഭാഷകളിൽ സജീവമാണ് മഡോണ.

5/8

ഒരു അഭിനയത്രി എന്നത് പോലെ തന്നെ മികച്ച ഒരു ഗായിക കൂടിയാണ് മഡോണ. മഡോണ ഒരു ചാനൽ ഷോയിൽ പാടുന്നത് കണ്ട് ഇഷ്ടപ്പെട്ടിട്ടാണ് പ്രേമത്തിന്റെ സംവിധായകൻ അൽഫോൺസ് തന്റെ സിനിമയുടെ ഓഡിഷനിലേക്ക് വിളിക്കുന്നതും പിന്നീട് മൂന്ന് നായികമാരിൽ ഒരാളായി തിരഞ്ഞെടുത്തതും. 

6/8

മലയാളത്തിൽ മഡോണ സിനിമ ചെയ്തിട്ട് രണ്ട് വർഷങ്ങളായി എന്നതും എടുത്തുപറയേണ്ട ഒന്നാണ്.

7/8
8/8




Read More