PHOTOS

Lunar Eclipse 2022: ചന്ദ്രഗ്രഹണം ഈ രാശിക്കാർക്ക് ദോഷം ചെയ്യും, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

അവസാനത്തെ സൂര്യഗ്രഹണം  ദീപാവലിയുടെ തൊട്ടടുത്ത ദിവസമാണ് സംഭവിച്ചത്. സൂര്യഗ്രഹണത്തിന് കൃത്യം 15 ദിവസങ്ങൾക്ക് ശേഷം, അതായത്, നവംബർ 8 ...

Advertisement
1/6

 ജ്യോതിഷികള്‍ പറയുന്നതനുസരിച്ച്  15 ദിവസത്തിനുള്ളിൽ സംഭവിക്കുന്ന രണ്ട് ഗ്രഹണങ്ങൾ അശുഭകരമായ ഫലങ്ങൾക്ക് കാരണമാകും. ഹൈന്ദവ വിശ്വാസമനുസരിച്ച്, നമ്മുടെ ജീവിതത്തെ ഏറെ പ്രതികൂലമായി ബാധിക്കുന്ന ഒരു അശുഭകരമായ സംഭവമാണ് ഗ്രഹണം. അതിനാൽ, ഗ്രഹണത്തിന്‍റെ  ദോഷഫലങ്ങൾ ഒഴിവാക്കാൻ നിരവധി പരിഹാരങ്ങൾ നിർദ്ദേശിക്കപ്പെടുന്നുണ്ട്. 

2/6

ചന്ദ്രഗ്രഹണത്തിന്‍റെ ഫലം മിക്കവാറും എല്ലാ 12 രാശികളിലും കാണാം. ഇതിൽ ചില രാശിക്കാർക്ക് ഈ ഗ്രഹണം ശുഭസൂചനകൾ നൽകും. അതേസമയം, ഈ ഗ്രഹണം മൂലം ചില രാശിക്കാരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കാം. അതായത് ഈ ഗ്രഹണം ചില രാശിക്കാരുടെ ജീവിതത്തില്‍  മോശം സ്വാധീനം ചെലുത്തും.

3/6

മേടം രാശി (Aries)   ജ്യോതിഷ പ്രകാരം,  ഈ ചന്ദ്രഗ്രഹണം മേട രാശിക്കാരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കും. പണത്തിനൊപ്പം ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളും ഈ രാശിക്കാർക്ക് അഭിമുഖീകരിക്കേണ്ടി വന്നേക്കാം.

4/6

ഇടവം രാശി  (Taurus)   ചന്ദ്രഗ്രഹണം ഇടവം  രാശിക്കാരുടെ ജീവിതത്തിൽ വലിയ സ്വാധീനം ഉണ്ടാക്കും.  ഈ രാശിക്കാര്‍  ശ്രദ്ധിക്കണം.   എന്നിരുന്നാലും, ചന്ദ്രഗ്രഹണത്തിന്‍റെ സമ്മിശ്ര ഫലം ഈ രാശിയിൽ ദൃശ്യമാകും. ഒരു വശത്ത് നിങ്ങൾക്ക് ധനലാഭത്തിന്‍റെ സൂചനകൾ ലഭിക്കുമ്പോൾ, ഈ രാശിക്കാർക്ക് വിദ്യാഭ്യാസ മേഖലയിൽ പരാജയം നേരിടേണ്ടി വന്നേക്കാം.

5/6

കന്നി രാശി (Virgo)  ഈ ഗ്രഹണം കന്നി രാശിക്കാരെയും ബാധിക്കും. ജ്യോതിഷ പ്രകാരം, ചന്ദ്രഗ്രഹണത്തിന്‍റെ സമ്മിശ്ര ഫലം കന്നി രാശിയിലുള്ളവരിൽ കാണപ്പെടും. ശമ്പള ജീവനക്കാര്‍ക്ക് തൊഴിൽ മേഖലയിൽ സ്ഥാനക്കയറ്റം ലഭിക്കും.  എന്നാൽ അതേ സമയം, കുടുംബത്തിൽ പരസ്പര ഭിന്നതകളും കലഹങ്ങളും ഉണ്ടാകാം.  

 

6/6

മകരം രാശി (Capricorn)  മകരം രാശിക്കാർക്ക് ഈ ഗ്രഹണം ഭാഗ്യ സൂചകമാണ്.  അതായത്, മകരം രാശിക്കാർക്ക് ചന്ദ്രഗ്രഹണം ശുഭസൂചനകളാണ് നല്‍കുന്നത്. ഈ രാശിക്കാര്‍ക്ക് സമൂഹത്തില്‍ ബഹുമാനം വർദ്ധിക്കും. ഇതോടൊപ്പം എല്ലാ  മേഖലയിലും വിജയം കൈവരിക്കും. 





Read More