PHOTOS

Kerala Cricket League: കേരള ക്രിക്കറ്റ് ലീഗിനെ ആവേശത്തോടെ സ്വീകരിച്ച് കാണികൾ- ചിത്രങ്ങൾ

രുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന കേരള ക്രിക്കറ...

Advertisement
1/5

സംസ്ഥാത്തെ ആദ്യത്തെ ക്രിക്കറ്റ് ലീഗിനെ അതിന്റെ ആവേശവും ഗൗരവവും ഒട്ടും ചോരാതെ ക്രിക്കറ്റ് പ്രേമികൾ സ്വീകരിച്ചുവെന്നതിന്റെ തെളിവാണ് മത്സരങ്ങൾ കാണാൻ ഒഴുകിയെത്തുന്ന കാണികൾ.

2/5

ആദ്യദിവസം ആറായിരത്തോളം പേരാണ് കളി കാണാനെത്തിയത്. രണ്ടാമത്തെ കളിക്ക് മഴ തടസ്സമായെങ്കിലും ഒട്ടേറെപ്പേർ രാത്രി വൈകുവോളം ഗ്യാലറിയിൽ കളിക്കാർക്ക് പ്രോത്സാഹനവുമായി ഉണ്ടായിരുന്നു. പകല്‍സമയത്തെ കളി കാണാന്‍ നിരവധി വിദ്യാര്‍ഥികളും ​എത്തുന്നുണ്ട്.

3/5

കേരളത്തിലെ സാധാരണക്കാരായ ക്രിക്കറ്റ് കളിക്കാർക്ക് വലിയ അവസരങ്ങളിലേക്ക് വാതായനം തുറക്കുകയാണ് കേരള ക്രിക്കറ്റ് ലീഗ്. വിവിധ ക്ലബ്ബുകളിലും മറ്റുമായി ക്രിക്കറ്റ് കളിച്ചുവളരുന്ന മികച്ച ഒട്ടേറെ കളിക്കാർക്ക് കെസിഎല്ലിൽ മൽസരിക്കുന്ന പല ടീമുകളും ഇടംനൽകിയിട്ടുണ്ട്.

4/5

കേരളത്തിൽനിന്ന് കൂടുതൽ ക്രിക്കറ്റ് കളിക്കാരെ ഇന്ത്യൻ ടീമിലേക്കുവരെ സംഭാവന ചെയ്യാൻ ഉതകുന്ന മത്സരങ്ങളെ അതേ ഗൗരവത്തോടെയാണ് കാണികളും സമീപിക്കുന്നത്. ക്രിക്കറ്റ് മൽസരം കാണുന്നതിന് ഗ്യാലറികളിലേക്കുള്ള പ്രവേശനം സൗജന്യമാണെന്നതും ആളുകളെ ആകർഷിക്കുന്നുണ്ട്.

5/5

ക്രിക്കറ്റ് തൽപരരായ കുട്ടികളുമായി ഒട്ടേറെ രക്ഷിതാക്കളാണ് കളി കാണാനെത്തുന്നത്. ഉച്ചകഴിഞ്ഞ് 2.30ന് ആരംഭിക്കുന്ന ആദ്യ മത്സരത്തിന് കാണികൾ അൽപം കുറവാണെങ്കിലും രാത്രി 6.45നുള്ള രണ്ടാമത്തെ മത്സരം കാണാൻ ഒട്ടേറെപ്പേർ എത്തുന്നുണ്ട്. സെപ്തംബർ 18ന് മത്സരങ്ങൾ അവസാനിക്കും.





Read More