PHOTOS

Rain Driving Tips: കാർ പ്രേമികളേ...മഴക്കാലത്ത് അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ഉറപ്പാക്കുക

ബുദ്ധിമുട്ടാണ്. ഇരുചക്ര വാഹനമായാലും കാറായാലും മഴക്കാലത്ത് ഡ്രൈവ് ചെയ്യുമ്പോൾ അതീവ ശ...

Advertisement
1/6

മഴക്കാലത്ത് കാർ പുറത്ത് പാർക്ക് ചെയ്യുകയാണെങ്കിൽ, കഴിയുന്നതും നല്ല നിലവാരമുള്ള കവർ ഉപയോഗിക്കുന്നതാണ് നല്ലത്. ഇത് കാറിനെ തുരുമ്പെടുക്കുന്നതിൽ നിന്ന് സംരക്ഷിക്കുന്നു.

 

2/6

ചെളി നിറഞ്ഞ റോഡിലൂടെയാണ് യാത്ര ചെയ്യുന്നതെങ്കിൽ ഉടൻ തന്നെ കാർ വൃത്തിയാക്കുക. ഇല്ലെങ്കിൽ, അഴുക്ക് അടിഞ്ഞുകൂടുകയും ചക്രങ്ങൾ എളുപ്പത്തിൽ തുരുമ്പെടുക്കുകയും ചെയ്യും.

 

3/6

മഴക്കാലത്ത് കാറിന്റെ വിൻഡോകൾ എപ്പോഴും അടച്ചിട്ടിരിക്കുകയായിരിക്കും. അതിനാൽ മഴ പെയ്യാത്ത സമയങ്ങളിൽ ഇവ തുറന്നിടുന്നത് നല്ലതാണ്. എന്നാൽ, കാറിനുള്ളിൽ കൊതുകുകളും പ്രാണികളും കടക്കാതിരിക്കാനും ശ്രദ്ധിക്കുകയും വേണം.

 

4/6

മഴക്കാലമായാലും വേനൽക്കാലമായാലും കാറിൻ്റെ ചില്ലുകൾ വൃത്തിയായി സൂക്ഷിക്കുക. മഴയും വെയിലും നേരിട്ട് ഏറ്റാൽ കാറിൻ്റെ ചില്ലുകൾക്ക് കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുണ്ട്.  

 

5/6

മഴക്കാലത്ത് കാറിൻ്റെ ഉൾവശം വളരെ വൃത്തിഹീനമായിരിക്കും. കാറിലുടനീളം അകത്തും പുറത്തും ചെളി പറ്റിപ്പിടിച്ചിരിക്കും. അതുകൊണ്ട് കാറിൽ നല്ല ഫ്ലോർ മാറ്റ് ഉപയോഗിക്കുന്നതാണ് നല്ലത്.

 

6/6

കാറിന്റെ ഇൻഡിക്കേറ്ററുകളും ഹെഡ് ലൈറ്റും ഫോ​ഗ് ലാമ്പുകളും കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയ ശേഷം മാത്രം ഡ്രൈവ് ചെയ്യുക. 





Read More