PHOTOS

IPL 2022: പ്രായം വെറും നമ്പർ മാത്രമാണ് ഈ താരങ്ങൾക്ക്..!! ഇന്ത്യൻ പ്രീമിയർ ലീഗിലെ 'വയസൻമാ‌ർ' ഇവരാണ്...

ോടെ കാത്തിരിയ്ക്കുന്ന ഐപിഎൽ പോരാട്ടം ആരംഭിക്കാൻ ദിവസങ്ങൾ മാത്രമാണ് ബാക്കി നിൽക്കുന്നത്. മൈതാനത്ത് തീപാറും മത്സരങ്ങൾക്കിറങ്ങാനുള്ള തയ്യാ...

Advertisement
1/5
എം എസ് ധോണി
എം എസ് ധോണി

2022 ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ 'വയസൻ'മാരുടെ പട്ടികയിൽ ഒന്നാമനാണ് ആരാധകരുടെ പ്രിയപ്പെട്ട താരം MS ധോണി.  സീസണിലെ ഏറ്റവും പ്രായക്കാരനായ ധോണി നാൽപതാം വയസിലാണ് ചെന്നൈ സൂപ്പർ കിംഗ്സിനെ നയിക്കാൻ  തയ്യാറെടുക്കുന്നത്.   ഈ സീസണോടുകൂടി താരം വിരമിക്കുമെന്നാണ് സൂചന. 

2/5
ഡ്വയ്ൻ ബ്രാവോ
ഡ്വയ്ൻ ബ്രാവോ

ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ ഓൾ റൗണ്ടർ പോരാളിയാണ് ഡ്വയ്ൻ ബ്രാവോ.  പ്രായത്തെ വെല്ലുന്ന പ്രകടനം തന്നെയാണ് ഈ വെസ്റ്റ് ഇൻഡീസുകാരന്‍റെ പ്രത്യേകത. പതിനഞ്ചാം ഐപിഎൽ സീസണിനായി ഒരുങ്ങുന്ന ബ്രാവോ ഇതുവരെ 151 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

3/5
മൊഹമ്മദ് നബി
മൊഹമ്മദ് നബി

അഫ്ഗാനിസ്ഥാന്‍റെ  ഓൾ റൗണ്ടർ മൊഹമ്മദ് നബി (Mohammad Nabi) കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായാണ് കളിക്കുന്നത്. ഐപിഎൽ കരിയറിലെ ആറാം സീസണിനായാണ് മൊഹമ്മദ് നബി തയ്യാറെടുക്കുന്നത്.

4/5
വൃദ്ധിമാൻ സാഹ
വൃദ്ധിമാൻ സാഹ

ഐപിഎല്ലിലെ ഏറ്റവും പുതിയ ടീമായ ഗുജറാത്ത് ടെറ്റാൻസിന് വേണ്ടിയാണ്  വൃദ്ധിമാൻ സാഹ കളിക്കുന്നത്. വിക്കറ്റ് കീപ്പർ- ബാറ്റർ എന്ന റോളിൽ  സാഹയെത്തുമ്പോൾ പ്രായം  37 വയസ്സാണ്.  കഴിഞ്ഞ 14 സീസണുകളിലായി 133 മത്സരങ്ങൾ അദ്ദേഹം ഐപിഎല്ലിൽ  കളിച്ചിട്ടുണ്ട്.

 

5/5
ഫാഫ് ഡുപ്ലെസി
ഫാഫ് ഡുപ്ലെസി

മുൻ സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലസി  (Faf du Plessis) റോയൽ ചാലഞ്ചേഴ്സ് ബംഗ്ലൂരിന്‍റെ  നായകനായി 2022 സീസണിൽ കളിക്കാനിറങ്ങുമ്പോൾ പ്രായം 37 വയസാണ്. താരലേലത്തിൽ 7 കോടി രൂപയ്ക്കാണ് ഈ 37കാരനെ RCB സ്വന്തമാക്കിയത്.

 





Read More