PHOTOS

Indian Railways: പുതിയ AC-3 tier കോച്ചില്‍ ഒരു ട്രെയിന്‍ യാത്ര പോയാലോ? പ്രത്യേകതകള്‍ അറിയാം

  ...
Advertisement
1/5
യാത്രക്കാരുടെ സൗകര്യാർത്ഥം രൂപകൽപ്പന ചെയ്തിരിക്കുന്ന കോച്ചുകള്‍
യാത്രക്കാരുടെ സൗകര്യാർത്ഥം രൂപകൽപ്പന ചെയ്തിരിക്കുന്ന കോച്ചുകള്‍

 ഇന്ത്യൻ റെയിൽവേ 2021-ൽ AC 3 Tier Economy കോച്ചുകൾ പ്രവർത്തിപ്പിക്കാൻ തുടങ്ങി. ഇത് തേർഡ് എസിക്ക് സമാനമാണ്. സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിൽ സുഖപ്രദമായ യാത്രാ സൗകര്യം ഒരുക്കുക എന്നതാണ് ഇതിന്‍റെ ഉദ്ദേശ്യം, അതുവഴി സ്ലീപ്പർ ക്ലാസില്‍ യാത്ര ചെയ്യുന്നവരും   എസി കോച്ചുകളിലേക്ക് ആകർഷിക്കപ്പെടുന്നു.

2/5
എന്താണ് AC-3 ഇക്കോണമി?
എന്താണ് AC-3 ഇക്കോണമി?

 

തേർഡ് എസി പോലെയുള്ള കോച്ചാണ്  AC-3 ഇക്കോണമി. തേർഡ് എസിയിൽ യാത്രക്കാർക്ക് നൽകുന്ന സൗകര്യങ്ങൾ തന്നെയാണ് ഈ കോച്ചിലും നൽകിയിരിക്കുന്നത്. എസി-3 കോച്ചുകളുള്ള ട്രെയിനിൽ ഇക്കോണമി കോച്ചുകളില്ല, അതായത്, ഒരു തരത്തിൽ, അത് മൂന്നാം ക്ലാസ് എസിയുമായി   മാറ്റിസ്ഥാപിക്കുകയാണ് ചെയ്തിരിയ്ക്കുന്നത്. 

3/5
തേർഡ് എസി, എസി-3 ഇക്കോണമി കോച്ചുകൾ തമ്മിലുള്ള വ്യത്യാസം എന്താണ്?
തേർഡ് എസി, എസി-3 ഇക്കോണമി കോച്ചുകൾ തമ്മിലുള്ള വ്യത്യാസം എന്താണ്?

ഇനി തേർഡ് എസി പോലെ ആകുമ്പോൾ രണ്ടും തമ്മിൽ എന്താണ് വ്യത്യാസം എന്ന ചോദ്യവും ആശയക്കുഴപ്പവും.  എസി-3 ഇക്കോണമി കോച്ചുകൾ പുതിയതും കൂടുതല്‍ ആധുനിക സൗകര്യങ്ങള്‍ ഉള്ളതുമാണ്.  ഇതിന്‍റെ രൂപകല്പന ഏറ്റവും ഏറ്റവും മികച്ചതാണ്. 

4/5
എസി-3 ഇക്കോണമിക്ക് കൂടുതൽ സീറ്റുകളുണ്ട്
എസി-3 ഇക്കോണമിക്ക് കൂടുതൽ സീറ്റുകളുണ്ട്

യഥാർത്ഥത്തിൽ എസി-3 എക്കണോമി എന്ന പേരാണ് എസി-3യുടെ പുതിയ കോച്ചുകൾക്ക് നൽകിയിരിക്കുന്നത്. തേർഡ് എസിയിൽ 72 സീറ്റുകളാണ്  ഉള്ളത്. എന്നാല്‍,  എസി-3 ഇക്കോണമിയിൽ ഇത് 11 സീറ്റുകൾ കൂടുതലുണ്ട്. അതായത്  ആകെ  83 സീറ്റുകള്‍ 

5/5
ഇന്റീരിയർ ഡിസൈനിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്
ഇന്റീരിയർ ഡിസൈനിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്

ഇതിനുപുറമെ, എസി-3 ഇക്കോണമി കോച്ചിന്‍റെ ഇന്റീരിയർ ഡിസൈനിൽ വമ്പിച്ച മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഓരോ സീറ്റ് യാത്രക്കാർക്കും പ്രത്യേകം എസി ഡക്ക് സ്ഥാപിച്ചിട്ടുണ്ട്. ഇതോടൊപ്പം ബോട്ടിൽ സ്റ്റാൻഡ്, റീഡിങ് ലൈറ്റ്, ഓരോ സീറ്റിനും ചാർജിങ് എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. തേർഡ് എസിയിൽപോലും   ഇത്രമാത്രം സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല.  





Read More