PHOTOS

Healthy Kitchen: ആരോഗ്യം സംരക്ഷിക്കാം, ഈ 4 കാര്യങ്ങൾ ഉടന്‍തന്നെ അടുക്കളയിൽ നിന്ന് ഒഴിവാക്കൂ

അടുക്കള ഒരു വീടിന്‍റെ ഏറ്റവും  പ്രധാനമായ ഭാഗമാണ് എന്ന് നമുക്കറിയാം.  പോഷകാഹാരത്തിന്‍റെയും ഭക്ഷണത്തിന്‍റെയും ദേവതയായ ...

Advertisement
1/5

വാസ്തു വിധി അനുസരിച്ച്‌, വീടിന്‍റെ തെക്കുകിഴക്ക് ദിശയാണ് അഗ്നി മൂലകത്തിന്‍റെ മേഖല, അതുകൊണ്ട്, അടുക്കള നിർമിക്കുന്നതിന് ഏറ്റവും അനുയോജ്യമായ ദിശയാണ്‌ ഇത്. എന്നാല്‍ അടുക്കളയുടെ ദിശ മാത്രമല്ല അവിടെ ഉപയോഗിക്കുന്ന ചില വസ്തുക്കളും ആ വീട്ടില്‍ വ്യക്തികളുടെ ആരോഗ്യത്തിന്‍റെ കാര്യത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നു.  അടുക്കളയില്‍ പാചകം ചെയ്യാൻ നമ്മൾ പലതരം പാത്രങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോഗിക്കാറുണ്ട്. എന്നാല്‍, അവയില്‍ ചിലത് ആരോഗ്യത്തിന് ഒട്ടും യോജിച്ചതല്ല. അവ തിരിച്ചറിഞ്ഞ് ഉടൻതന്നെ  അടുക്കളയിൽ നിന്ന് നീക്കം ചെയ്യുക. നമ്മുടെ ആരോഗ്യത്തിന്  ഒട്ടു യോജിക്കാത്തതും നമ്മുടെ അടുക്കളയില്‍ ഇടം പിടിച്ചതും ഉടന്‍തന്നെ  നീക്കം ചെയ്യേണ്ടതുമായ  ചില സാധനങ്ങളെക്കുറിച്ച് അറിയാം.   

2/5

മൈക്രോവേവ് മൈക്രോവേവ് വഴി ഭക്ഷണം ചൂടാക്കുന്നത് വളരെ എളുപ്പമാണ്. ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍  എളുപ്പത്തില്‍ പാകം ചെയ്യാനും മൈക്രോവേവ് നാം ഉപയോഗിക്കാറുണ്ട്. മൈക്രോവേവ് ഉള്ള  സാഹചര്യത്തില്‍ ഭക്ഷണം ചൂടാക്കാന്‍ അടുപ്പ് ഉപയോഗിക്കേണ്ട ആവശ്യം ഇല്ല.എന്നാല്‍, മൈക്രോവേവ് വഴി ഭക്ഷണം ചൂടാക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. അതിനാല്‍, വളരെ കുറഞ്ഞ തോതില്‍ മാത്രം മൈക്രോവേവ്  ഉപയോഗിക്കുക. കാരണം അമിതമായ ചൂട്   ഭക്ഷണത്തിന്‍റെ ഗുണം നശിപ്പിക്കാം, ഇത് വയറ്റിൽ അസ്വസ്ഥതകൾ ഉണ്ടാകാം, ആരോഗ്യം മോശമാക്കാം.  

 

3/5

പ്ലാസ്റ്റിക് പാത്രങ്ങൾ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി പ്ലാസ്റ്റിക് നമ്മുടെ ജീവിതത്തിന്‍റെ ഒരു പ്രധാന ഭാഗമായി മാറിയിരിക്കുന്നു.  പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം ഇന്ന് വളരെ കൂടുതലാണ്.  ഏറെ പ്ലാസ്റ്റിക്ക് സാധനങ്ങള്‍ നമ്മുടെ അടുക്കളയിലും ഇടം  പിടിച്ചിട്ടുണ്ട്.  ആരോഗ്യത്തിന് ഹാനികരമായ പ്ലാസ്റ്റിക്ക് പ്ലേറ്റുകളും സ്പൂണുകളും പാത്രങ്ങളും ഗ്ലാസുകളും മറ്റും നമ്മുടെ അടുക്കളയില്‍ ഇടം പിടിച്ചു കഴിഞ്ഞു. അപകടകരമായ രാസവസ്തുക്കൾ അടങ്ങിയതാണ് പ്ലാസ്റ്റിക്ക്. ഇത്തരം പത്രങ്ങളില്‍ ചൂടുള്ള ഭക്ഷണം കഴിച്ചാൽ വിഷാംശം നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കുകയും അത് നമ്മുടെ ആരോഗ്യത്തിന് ദോഷം വരുത്തുകയും ചെയ്യുന്നു.

4/5

പൊടിച്ച മസാലകൾ: പാചകം എളുപ്പമാക്കാനുള്ള പല വഴികളും നാം തേടാറുണ്ട്.  പൊടിച്ച മസാലകല്‍ അതിലൊന്നാണ്. ഇത്തരം പൊടിച്ച മസാലകളുടെ സഹായത്തോടെ നാം ഭക്ഷണത്തിന്‍റെ രുചി പല മടങ്ങ് വർദ്ധിപ്പിക്കും. പലപ്പോഴും അവ സൂക്ഷിച്ചുവെക്കുകയും മാസങ്ങളോളം ഉപയോഗിക്കുകയും ചെയ്യുന്നു. എന്നാല്‍, ഇത് നമ്മുടെ ആരോഗ്യത്തിന് നല്ലതല്ല. ഇത് വയറുവേദന അല്ലെങ്കില്‍ മറ്റ് അസ്വസ്ഥതകള്‍ക്ക് കാരണമാകും. അതുകൊണ്ട്,പൊടിച്ച മസാലകള്‍ ഒഴിവാക്കി പുതിയ സുഗന്ധവ്യഞ്ജനങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കുക. 

5/5

അലൂമിനിയ പാത്രങ്ങൾ അലൂമിനിയം കൊണ്ടുള്ള പാത്രങ്ങൾ ഇന്നും നമ്മുടെ അടുക്കളയില്‍ ഉപയോഗിക്കാറുണ്ട്. പഠനങ്ങള്‍ പറയുന്നതനുസരിച്ച്  അലൂമിനിയ പാത്രങ്ങൾ നമ്മുടെ ശരീരത്തിന് വളരെ ദോഷകരമാണ്. അലൂമിനിയ പാത്രങ്ങളില്‍ പാകം ചെയ്യുന്നത് ആരോഗ്യം മോശമാക്കും. അതായത്, അലൂമിനിയ പാത്രങ്ങളില്‍ പാകം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന അലുമിനിയം ഓക്സൈഡ് നമ്മുടെ ഭക്ഷണത്തിൽ കലരുന്നു. ഇത് അസിഡിറ്റി ഉൾപ്പെടെയുള്ള വയറു സംബന്ധമായ പല പ്രശ്നങ്ങൾക്ക് കാരണമാകും. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ്, വിദഗ്ദ്ധോപദേശം സ്വീകരിക്കുക. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)





Read More