PHOTOS

Health Tips: ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മതി, എളുപ്പം ക്ഷീണം മാറും

ല്‍ മനസ്സ് ഒരു ജോലിയിലും ഏർപ്പെടാന്‍ തയ്യാറാവില്ല.  ഇത് മടിയല്ല, ശരീരത്തിന് ക്ഷീണം തോന്നുന്നുമ്പോള്‍ ഒരു ജോലിയിലും ശ്രദ്ധ കേന്ദ്രീ...

Advertisement
1/5

ക്ഷീണമകറ്റാന്‍ ബദാം കഴിയ്ക്കാം   ക്ഷീണം അനുഭവപ്പെടുമ്പോൾ അല്പം ബദാം  കഴിക്കാം. ബദാമിൽ വിറ്റാമിൻ ബി അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തെ ഊർജ്ജമാക്കി മാറ്റാൻ സഹായിക്കുന്നു. ഇതില്‍  അടങ്ങിയിരിയ്ക്കുന്ന മഗ്നീഷ്യം പേശികള്‍ക്ക് അനുഭവപ്പെടുന്ന ക്ഷീണത്തെ ചെറുക്കാൻ സഹായിക്കും.

 

2/5

പതിവായി മുട്ട കഴിയ്ക്കുക

മുട്ടയില്‍ ധാരാളം  പ്രോട്ടീൻ  അടങ്ങിയിട്ടുണ്ട്. ആരോഗ്യത്തിന് സഹായകരമായ കൊഴുപ്പും ഇതിനുള്ളിലുണ്ട്. പതിവായി മുട്ട കഴിച്ചാല്‍ ശരീരത്തിന് ധാരാളം  ഊര്‍ജ്ജം  ലഭിക്കും.   

3/5

ക്ഷീണം മാറ്റാന്‍ ഡാർക്ക് ചോക്ലേറ്റ്  കഴിയ്ക്കാം  

ഡാർക്ക് ചോക്ലേറ്റിൽ കഫീൻ അടങ്ങിയിട്ടുണ്ട്. ക്ഷീണം തോന്നുമ്പോള്‍ അല്പം ഡാര്‍ക്ക് ചോക്ലേറ്റ്  കഴിയ്ക്കാം, ക്ഷീണം പമ്പ കടക്കും.

4/5

 

പൊട്ടാസ്യം, മഗ്നീഷ്യം, ഫൈബർ, വിറ്റാമിൻ ബി  എന്നീ നാല് പ്രധാന പോഷകങ്ങള്‍  വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്.  ക്ഷീണം തോന്നുമ്പോള്‍ ഒരു വാഴപ്പഴം കഴിയ്ക്കാം,  നിങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കും.

5/5

ആപ്പിള്‍ പതിവായി കഴിയ്ക്കുക. 

ദിവസവും ആപ്പിള്‍ കഴിയ്ക്കുന്നതിലൂടെ രോഗം ബാധിയ്ക്കുന്നതിനുള്ള സാധ്യത കുറയുമെന്ന് മാത്രമല്ല,  ദിവസം മുഴുവന്‍ ഊര്‍ജ്ജവും ലഭിക്കും. 





Read More