PHOTOS

clove: ദിവസവും ഗ്രാമ്പൂ കഴിച്ച് നോക്കൂ... ആരോഗ്യഗുണങ്ങൾ ഒട്ടേറെ....

ഗ്രാമ്പൂവിൽ നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു.

...
Advertisement
1/6
പല്ലുവേദന
പല്ലുവേദന

ഗ്രാമ്പൂ പല്ലിന്റെയും മോണയുടെയും ആരോ​ഗ്യത്തിന് ഏറെ ​ഗുണകരമാണ്. പല്ലുവേദനയും വായ്നാറ്റവും അകറ്റാൻ ഇവ സഹായിക്കും.

2/6
രോ​ഗപ്രതിരോധശേഷി
രോ​ഗപ്രതിരോധശേഷി

​ഗ്രാമ്പൂവിൽ ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയിരിക്കുന്നു. ഇവ അണുബാധകളെ ചെറുക്കാനും രോ​ഗപ്രതിരോധശേഷി ശക്തിപ്പെടുത്താനും സഹായിക്കുന്നു. 

 

3/6
പ്രമേഹം
പ്രമേഹം

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ ഗ്രാമ്പൂവിന് കഴിയും. പ്രമേഹമുള്ളവർക്ക് ​ഏറെ ഗുണകരമാണിത്.

 

4/6
ദഹനക്കേട്
ദഹനക്കേട്

​ഗ്രാമ്പൂ ചവയ്ക്കുന്നത് ദഹന എൻസൈമുകളുടെ ഉൽപാദനത്തെ ഉത്തേജിപ്പിക്കുകയും വയർവേദന, ദഹനക്കേട്, ​ഗ്യാസ് എന്നിവ കുറയ്ക്കുകയും ചെയ്യുന്നു.

 

5/6
തൊണ്ടവേദന
തൊണ്ടവേദന

വായിലും തൊണ്ടയിലും ഉണ്ടാകുന്ന വീക്കം നേരിടാനുള്ള കഴിവ് ഗ്രാമ്പൂവിനുണ്ട്. ഒരു കഷ്ണം ഗ്രാമ്പൂ  ഉപ്പുമായി ചേര്‍ത്ത് വായിലിട്ടു കടിയ്ക്കുന്നത് തൊണ്ടവേദന മാറാൻ നല്ലതാണ്.

6/6
ശരീരഭാരം
ശരീരഭാരം

ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിയ്ക്കുന്നതു വഴി കൊഴുപ്പു നീക്കം ചെയ്യാൻ ഗ്രാമ്പൂ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഉത്തമ പ്രതിവിധിയാണ്. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

 

 

 

 





Read More