PHOTOS

Health benefits of dry fruit: നിസ്സാരക്കാരല്ല ഇവർ! ഡ്രൈഫ്രൂട്ട്സ് കഴിച്ചാൽ പലതുണ്ട് കാര്യം

ഡ്രൈഫ്രൂട്ട് കഴിക്കുന്നതിലൂടെ ധാരാളം ആരോഗ്യ ഗുണങ്ങള്‍ ലഭ്യമാകുന്നു. സൂപ്പർ ഫുട്ടെന്നും ഇവ അറിയപ്പെടാറുണ്ട്.

...
Advertisement
1/5
കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നു
കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നു

ബദാം, കശുവണ്ടി മുതലായ ഡ്രൈഫ്രൂട്ടുകളില്‍ ധാരാളം ആന്റിഓക്‌സിഡന്റുകളും പോഷകങ്ങളും അടങ്ങിയിരിക്കുന്നു. ഇവ ശരീരത്തിലെ കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

2/5
ഹൃദയാരോഗ്യ സംരക്ഷണം
ഹൃദയാരോഗ്യ സംരക്ഷണം

ബദാം, മക്കാഡാമിയ നട്‌സ്, ഹെസെല്‍ നട്‌സ് പോലുള്ളവയില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങള്‍ ഹൃദയത്തിന് നല്ലതാണ്. ഇവ കഴിക്കുന്നതിലൂടെ ഹൃദയ ധമനിയുടെ ആരോഗ്യം സംരക്ഷിക്കപ്പെടുന്നു.  

3/5
എല്ലുകളുടെ ആരോഗ്യം
എല്ലുകളുടെ ആരോഗ്യം

ഡ്രെഫ്രൂട്ടില്‍ മഗ്നീഷ്യം, വിറ്റാമിന്‍ കെ എന്നിവയുടെ സാനിധ്യമുണ്ട്. ഇവ എല്ലുള്‍ക്ക് ശക്തി നല്‍കുകയും അവയുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ കാക്കുകയും ചെയ്യുന്നു.

 

4/5
രക്ത സമ്മര്‍ദ്ദം
രക്ത സമ്മര്‍ദ്ദം

ഡ്രൈഫ്രൂട്ടുകളിലുള്ള പൊട്ടാഷ്യം സോഡിയത്തിന്റെ അളവ് സന്തുലിതമാക്കുന്നു. നാരുകളും കൊഴുപ്പുകളും ഹൃദയ ധമനികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഇവ രക്ത സമ്മർദ്ദം കുറയ്ക്കുന്നു.

 

5/5
രോഗപ്രതിരോധം
രോഗപ്രതിരോധം

ബി-6, മഗ്നീഷ്യം, ഫോസ്‌ഫെറസ് പോലുള്ള പോഷകങ്ങള്‍ ധാരാളം ഡ്രൈഫ്രൂട്ടുകളില്‍ ഉണ്ട്. ഇവ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

 





Read More