PHOTOS

Basil Leaves: ജലദോഷവും ചുമയും പമ്പ കടക്കും... തുളസിയില ഇങ്ങനെ ഉപയോഗിക്കൂ!

തുളസി നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഔഷധ സസ്യമാണ്. ഇത് ജലദോഷം, ചുമ തുടങ്ങിയ അസുഖങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും.

...
Advertisement
1/6
തുളസി
തുളസി

നിരവധി ആരോഗ്യ ഗുണങ്ങളുള്ള തുളസിയും ഇഞ്ചി, മഞ്ഞൾ, ജീരകം, കുരുമുളക് എന്നിവ ചേർത്ത് പാനീയം തയ്യാറാക്കി കുടിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകും.

2/6
പ്രതിരോധശേഷി
പ്രതിരോധശേഷി

തുളസിയിലയിലെ സംയുക്തങ്ങൾ രോഗപ്രതിരോധശേഷി മികച്ചതാക്കാൻ സഹായിക്കുന്നു. ഇവയ്ക്ക് ആൻറി ഫംഗൽ, ആൻറി മൈക്രോബയൽ, ആൻറി ഓക്സിഡൻറ് ഗുണങ്ങളുണ്ട്. ഇവ അണുബാധകളിൽ നിന്ന് സംരക്ഷണം നൽകുന്നു.

3/6
ദഹനം
ദഹനം

ദഹനപ്രശ്നങ്ങൾ ചെറുക്കുന്നതിന് തുളസി മികച്ചതാണ്. തുളസി ചായ, കഷായം എന്നിവ ദഹനപ്രശ്നങ്ങളെ ചെറുക്കാൻ സഹായിക്കും.

4/6
ഡിടോക്സ്
ഡിടോക്സ്

ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിന് തുളസി മികച്ചതാണ്. ഇത് രക്തം ശുദ്ധീകരിക്കുന്നതിന് സഹായിക്കുന്നു.

5/6
സ്ട്രെസ് റിലീഫ്
സ്ട്രെസ് റിലീഫ്

സമ്മർദ്ദം കുറയ്ക്കുന്നതിന് സഹായിക്കുന്ന ആൻറി ഓക്സിഡൻറുകളും വിരുദ്ധബാഹ്യാവിഷ്കാര ഗുണങ്ങളും തുളസിയ്ക്കുണ്ട്.

6/6
ശ്വസനം
ശ്വസനം

ശ്വസനത്തിൻറെ ആരോഗ്യത്തിന് തുളസി മികച്ചതാണ്. ഇത് ചുമ, ബ്രോങ്കൈറ്റിസ്, ആസ്തമ തുടങ്ങിയവയെ ചെറുക്കാൻ സഹായിക്കും. ഇത് മൂക്കടപ്പ് മാറ്റാനും സഹായിക്കും. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)





Read More