PHOTOS

Hair Care : താരൻ അകറ്റാം; ഇക്കാര്യങ്ങൾ ചെയ്ത് നോക്കൂ

്ക ആളുകളും നേരിടുന്ന ഏറ്റവും വലിയ ഒരു പ്രശ്നമാണ് താരൻ. മുടിയുടെ കാര്യം വരുമ്പോൾ ആർക്കും ഇഷ്ടപ്പെടാത്ത ഒരു കാര്യം കൂടിയാണ് താരന്റെ സാന്ന...

Advertisement
1/5

തലയോട്ടി വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ അവിടെ ഫം​ഗസ് ഉണ്ടാകും. ഇത് പിന്നീട് താരനിലേക്ക് നയിക്കും. അതുകൊണ്ട് തന്നെ കെറ്റോകോണസോൾ അല്ലെങ്കിൽ സിങ്ക് പൈറിത്തയോൺ അല്ലെങ്കിൽ സെലിനിയം സൾഫൈഡ് അല്ലെങ്കിൽ പിറോക്‌ടോൺ ഒലാമൈൻ എന്നിവയുള്ള ഷാംപൂ ഉപയോ​ഗിക്കുക.

2/5

ഫാസ്റ്റ് ഫുഡ്, പഞ്ചസാര, പ്രോസസ്ഡ് ഭക്ഷണങ്ങൾ എന്നിവയുടെ ഉപയോഗം യീസ്റ്റ് വളരാൻ കാരണം ആകുകയും താരൻ വർധിപ്പിക്കുകയും ചെയ്യും. വിറ്റാമിൻ ബി, സിങ്ക്, പ്രോബയോട്ടിക്സ് എന്നിവയാൽ സമ്പുഷ്ടമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് താരൻ തടയാൻ സഹായിക്കും.

 

3/5

മുടിയിൽ എണ്ണ തേക്കുന്നത് താരൻ കുറയ്ക്കാനല്ല, മറിച്ച് അത് കൂടുതൽ വഷളാക്കും. കാരണം ഇത് തലയോട്ടിയിലെ ഫംഗസിനെ പോഷിപ്പിക്കുന്നു.

 

4/5

ഹെയർകെയർ, ഹെയർ സ്റ്റൈലിംഗ് ഉൽപ്പന്നങ്ങളുടെ ഉപയോഗം പരാമവധി കുറയ്ക്കുക. ഡ്രൈ ഷാംപൂ, ഹെയർ സ്‌പ്രേകൾ തുടങ്ങിയ ഹെയർ സ്‌റ്റൈലിംഗ് ഉൽപ്പന്നങ്ങൾ തലയോട്ടിയിൽ അവശേഷിപ്പിക്കുന്ന അവശിഷ്ടങ്ങൾ താരന് കാരണമാകും

 

5/5

പല രോഗങ്ങൾക്കും ഒരു പ്രധാന കാരണമാണ് സമ്മർദ്ദം. സമ്മർദ്ദം മൂലം, ശരീരം ഫംഗസ് അണുബാധയെ പ്രതിരോധിക്കാതെ വരും. അതിനാൽ താരനെതിരെ പോരാടാനുള്ള കഴിവും കുറയുന്നു. 





Read More