PHOTOS

Gold Movie : ഏഴ് വർഷങ്ങൾക്ക് ശേഷമെത്തുന്ന അൽഫോൺസ് പുത്രൻ ചിത്രം; എന്താണ് ഗോൾഡ് സിനിമയുടെ പ്രത്യേകത?

ഓണത്തിന് തിയറ്ററുകളിൽ എത്താനിരുന്ന ചിത്രം ചില സാങ്കേതിക പ്രശ്നങ്...

Advertisement
1/7

സുഹൃത്തക്കളായ നിവിൻ പോളി, കൃഷ്ണ  ശങ്കർ, ശബരീഷ് വർമ്മ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അൽഫോൺസ് പുത്രൻ ഒരുക്കിയ ചിത്രമാണ് പ്രേമം. വിലയ പ്രൊമോഷനുകളോ മറ്റും ഒന്നിമില്ലാതെ ഹിറ്റായ പാട്ടിന്റെ ബലത്തിൽ എത്തിയ പ്രേമം ആ വർഷത്തെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററായി മാറി. ആ പ്രേമം ഇറങ്ങി ഏഴ് വർഷത്തിന് ശേഷമെത്തുന്ന ഒരു അൽഫോൺസ് പുത്രൻ ചിത്രമാണ് ഗോൾഡ്.

2/7

അൽഫോൺസ് പുത്രൻ സിനിമയുടെ പ്രത്യേകത എഡിറ്റിങ് ടേബിളിലാണ് സിനിമ യഥാർഥത്തിൽ ജനിക്കുന്നത്. അത് തന്നെയാണ് എല്ലാവരും അദ്ദേഹത്തിന്റെ സിനിമയ്ക്കായി കാത്തിരിക്കുന്നത്. 

 

3/7

പൃഥ്വിരാജ് നയൻതാരയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഗോൾഡ്. ട്വിന്റി 20 സിനിമയിലെ പാട്ടിൽ മാത്രമാണ് ഇരുവരും ഇതിന് മുമ്പ് ഒരേ സ്ക്രീനിൽ എത്തിട്ടുള്ളത്. ഇവരെ കൂടാതെ വലിയ താര നിരയാണ് അൽഫോൺസ് പുത്രൻ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

4/7

പൃഥ്വിരാജിനും നയൻതാരയ്ക്കും പുറമെ ഷമ്മി തിലകൻ, മല്ലിക സുകുമാരൻ, വിനയ് ഫോർട്ട്, അൽതാഫ് സലീം, സാബുമോൻ, ചെമ്പൻ വിനോദ്, ബാബുരാജ്, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, റോഷൻ മാത്യു, ലാലു അലക്സ്, ജാഫർ ഇടുക്കി, ജഗദീഷ്, അബു സലീം, സുരേഷ് കൃഷ്ണ, ദീപ്തി സതി, സുധീഷ്, അജ്മൽ അമീർ, പ്രേം കുമാർ, സൈജു കുറിപ്പ്,  ജസ്റ്റിൻ ജോൺ, ഫയ്സൽ മുഹമ്മദ്, എം ഷിയാസ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

5/7

അൽഫോൺസ് പുത്രൻ തന്നെയാണ് ചിത്രത്തിന്റെ കഥ, എഡിറ്റിങ്, സംഘട്ടനം, വിഎഫ്എക്സ്, ആനിമേഷൻ, കളർ ഗ്രേഡിങ് തുടങ്ങിയവ കൈകാര്യം ചെയ്തിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. 

6/7

ചിത്രത്തിന്റെ റിലീസ് മുമ്പ് തന്നെ ഒടിടി അവകാശം ആമസോൺ പ്രൈം സ്വന്തമാക്കി. കൂടാതെ റിലീസിന് മുമ്പ് ഗോൾഡ് 50 കോടി ക്ലബി ഇടം നേടി.

7/7

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും മാജിക് ഫ്രേയിംസിന്റെ ബാനറിൽ സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്





Read More