PHOTOS

Keto Diet: കീറ്റോ ഡയറ്റിനായി കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഈ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാം

്കുന്നവർക്ക് ഫലപ്രദമാകുന്ന ഡയറ്റാണ് കീറ്റോ ഡയറ്റ്. ഇത് മെറ്റബോളിസം മികച്ചതാക്കാൻ സഹായിക്കുന്നു. കുറഞ്ഞ അളവിൽ കാര്‍ബോഹൈഡ്രേറ്റും ഉയര്‍ന്...

Advertisement
1/5
ബദാം മാവ്
ബദാം മാവ്

ഗോതമ്പ് മാവിന് പകരം നിങ്ങൾക്ക് ബദാം മാവ് ഉപയോഗിക്കാം. തേങ്ങാപ്പൊടിയും മറ്റൊരു ഉപാധിയാണ്. കാൽ കപ്പ് തേങ്ങാപ്പൊടിയിൽ വെറും ആറ് ഗ്രാം കാർബോഹൈഡ്രേറ്റ് ആണ് അടങ്ങിയിട്ടുള്ളത്. അതേ അളവ് ബദാം മാവിൽ ഏകദേശം മൂന്ന് ഗ്രാം വരെ കാർബോഹൈഡ്രേറ്റ് ആണ് അടങ്ങിയിട്ടുള്ളത്. ഇതേ അളവ് ഗോതമ്പ് പൊടിയിൽ 24 ഗ്രാം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്.

2/5
കോളിഫ്ലവർ അരി
കോളിഫ്ലവർ അരി

കോളിഫ്ലവർ അരിയിൽ കാർബോ ഹൈഡ്രേറ്റ് വളരെ കുറവാണ്. 100 ​ഗ്രാം കോളിഫ്ലവർ അരിയിൽ ഏകദേശം മൂന്ന് ​ഗ്രാം മാത്രമാണ് കാർബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നത്. 

3/5
സ്റ്റീവിയ
സ്റ്റീവിയ

നിങ്ങൾക്ക് മധുരം കഴിക്കണമെന്ന് തോന്നുകയാണെങ്കിൽ സ്റ്റീവിയയിലേക്ക് മാറുക. ശുദ്ധീകരിച്ച പഞ്ചസാരയ്ക്ക് മികച്ച ബദലാണ് സ്വാഭാവിക മധുരമായ സ്റ്റീവിയ.

4/5
പാസ്ത
പാസ്ത

ഇറ്റാലിയൻ വിഭവം പാസ്ത ഉണ്ടാക്കാൻ പാസ്ത ഷീറ്റുകൾക്ക് പകരം വെള്ളരി വർ​ഗത്തിൽപ്പെട്ട പച്ചക്കറിയായ സുക്കിനി ഉപയോഗിക്കാം. പാസ്തയ്‌ക്ക് പകരം ഉപയോ​ഗിക്കാവുന്ന കുറഞ്ഞ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണമാണ് സുക്കിനി. സുക്കിനി നീളത്തിൽ നേർത്ത സ്ട്രിപ്പുകളായി മുറിച്ച് പാസ്ത ഷീറ്റുകൾക്ക് പകരം ഉപയോഗിക്കാം.

5/5
പിസ
പിസ

കീറ്റോ ഫ്രണ്ട്ലി ക്രസ്റ്റുകൾ വാങ്ങാൻ സാധിക്കും. അല്ലെങ്കിൽ, ബദാം മാവ് അല്ലെങ്കിൽ കോളിഫ്ലവർ അരി, ചീസ് എന്നിവയിൽ നിന്ന് നിങ്ങൾക്ക് സ്വന്തമായി ഉണ്ടാക്കാം. കീറ്റോ ഫ്രണ്ട്ലി പിസയിൽ കാർബോഹൈഡ്രേറ്റ് വളരെ കുറവാണ്.





Read More