PHOTOS

Bone Health: എല്ലുകളുടെ ആരോ​ഗ്യത്തിന് ഹാനികരമാണ് ഈ ഭക്ഷണങ്ങൾ

്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ്. എല്ലുകളുടെ ആരോ​ഗ്യത്തിന് മതിയായ പോഷകാഹാരം കഴിക്കുന്നതിനൊപ്പം ശരിയായ പരിചരണവും നൽകിയില്ലെങ്കിൽ, പ്...

Advertisement
1/5
ശീതളപാനീയങ്ങൾ
ശീതളപാനീയങ്ങൾ

എല്ലുകളുടെ ആരോഗ്യത്തിൽ ശീതളപാനീയങ്ങൾ വിഷത്തിന് സമാനമാണ്. സോഫ്റ്റ് ‍ഡ്രിങ്ക്സുകളിൽ കഫീൻ, പഞ്ചസാര എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് അസ്ഥികളിൽ നിന്ന് കാത്സ്യം നഷ്ടപ്പെടാൻ ഇടയാക്കും. ഇത് എല്ലുകളെ ദുർബലമാക്കും.

2/5
പ്രോട്ടീൻ
പ്രോട്ടീൻ

മൃഗങ്ങളിൽ നിന്നുള്ള പ്രോട്ടീൻ ആരോഗ്യത്തിന് നല്ലതല്ല. അമിതമായ അളവിൽ കഴിക്കുന്ന ഏതൊരു ഭക്ഷണ പദാർത്ഥവും വിപരീത ഫലം ഉണ്ടാക്കും. മൃ​ഗങ്ങളിൽ നിന്നുള്ള പ്രോട്ടീൻ എല്ലുകളുടെ ആരോ​ഗ്യത്തിന് ദോഷം ചെയ്യും.

3/5
കഫീൻ
കഫീൻ

ചായ, കൊക്കോ, ചോക്ലേറ്റ്, കാപ്പി തുടങ്ങിയ പാനീയങ്ങളിലെ കഫീൻ കാത്സ്യം വിസർജ്ജനം വർധിപ്പിക്കുന്നു. ഇത് എല്ലുകളുടെ ബലക്ഷയത്തിലേക്ക് നയിക്കുന്നു.

 

4/5
പുകവലി
പുകവലി

പുകയില ശരീരത്തിൽ നിന്ന് കാത്സ്യം നഷ്ടപ്പെടുന്നതിലേക്ക് നയിക്കുകയും പകരം നിക്കോട്ടിൻ സംഭരിക്കുകയും ചെയ്യുന്നു. ഇത് കാത്സ്യം ആ​ഗിരണം ചെയ്യുന്നതിനെയും ബാധിക്കുന്നു.

5/5

ഭക്ഷണത്തിൽ ഉപ്പും പഞ്ചസാരയും അധികമാകുന്നത് ദോഷം ചെയ്യും. ഉപ്പും പഞ്ചസാരയും അമിതമായി കഴിക്കുന്നത് കാത്സ്യം വിസർജ്ജനം വർധിപ്പിക്കുന്നു. ഇത് എല്ലുകളുടെ ആരോ​ഗ്യത്തെ ​ദോഷകരമായി ബാധിക്കും.





Read More