PHOTOS

Planning to buy a car: വരുന്ന ഉത്സവ സീസണിൽ നിങ്ങൾക്ക് വാങ്ങാൻ പറ്റിയ അഞ്ച് കാറുകൾ

ഇതിൽ പല വാഹനങ്ങളും പ്രീ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

...
Advertisement
1/5

എംജി ആസ്റ്റർ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫീച്ചറുകൾ ഉൾപ്പെടെ നിരവധി ഫീച്ചറുമായാണ് എംജി ആസ്റ്റർ രം​ഗപ്രവേശനം ചെയ്യുന്നത്. ഹ്യുണ്ടായ് ക്രേറ്റ, കിയ സെൽറ്റോസ് എന്നിവ‌യാണ് പ്രധാന എതിരാളികൾ. 

2/5

വോക്സ്വാ​ഗൻ ടൈ​ഗുൺ

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് വോക്സ് വാ​ഗൻ എസ് യു വിയായ ടൈ​ഗുൺ ലോഞ്ച് ചെയ്തത്. വാഹനത്തിന്റെ ഡെലിവറി ആരംഭിച്ചിട്ടില്ല. ഹ്യുണ്ടായ് ക്രേറ്റ, കിയ സെൽറ്റോസ്, എക്സ് യു വി 300 എന്നിവയാണ് പ്രധാന എതിരാളികൾ. 

3/5

മഹീന്ദ്ര XUV 700

ഇന്ത്യൻ വാഹനലോകം കാത്തിരിക്കുന്ന പ്രീമിയം SUV വാഹനമാണ് എക്സ് യു വി 700. ​ഫസ്റ്റ് ഇൻ ക്ലാസ് ഫീച്ചറുകളുമായാണ് XUV 700 എത്തുന്നത്. 

4/5

ടാറ്റ പഞ്ച്

ടാറ്റയുടെ ഏറ്റവും പുതിയ മൈക്രോ SUV മോഡലാണ് ടാറ്റ പഞ്ച്. ഒക്ടോബർ നാലിന് വാഹനം പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ. 1.2 ലിറ്റർ എഞ്ചിനുള്ള വാഹനത്തിന്റെ വില ടാറ്റ പുറത്തുവിട്ടിട്ടില്ല. 

5/5

ടോയോട്ട ബെൽറ്റ

മാരുതി സുസൂക്കിയുടെ സെഡാൻ മോഡലായ സിയാസിന്റെ ടോയോട്ട പതിപ്പാണ് ബെൽറ്റ. കമ്പനി ഔദ്യോ​ഗികമായി വാഹനം പ്രഖ്യാപിച്ചിട്ടില്ല. 





Read More