PHOTOS

Esther Anil: എസ്തേർ അനിലിന്റെ അടിപൊളി ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

താരമാണ് എസ്തേർ അനിൽ. 2010 ൽ പുറത്തിറങ്ങിയ നല്ലവൻ  ചിത്രത്തിലാണ്...

Advertisement
1/5

ബാലതാരമായി അരങ്ങേറ്റം കുറിച്ച താരമാണ് എസ്തേർ അനിൽ. 2010 ൽ പുറത്തിറങ്ങിയ നല്ലവൻ  ചിത്രത്തിലാണ് ബാലതാരമായി എത്തിയത്. 

2/5

ഒരു നാൾ വരും എന്ന മോഹൻലാൽ-ടി കെ രാജീവ് കുമാർ ടീമിന്റെ ചിത്രത്തിൽ മോഹൻലാലിന്റെ മകളായി അഭിനയിച്ച എസ്തർ അനിൽ മലയാളികളുടെ മനസ്സിൽ കുടിയേറിയത് മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ദൃശ്യം എന്ന ചിത്രത്തിലൂടെയായിരുന്നു. 

3/5

മലയാളത്തിലെ ആദ്യത്തെ 50 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രമായിരുന്നു ദൃശ്യം. ഈ സവിശേഷത മറ്റു ഭാഷകളിലേക്കും എസ്തറിനെ എത്തിച്ചു. ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തിൽ കമൽ ഹാസന്റെ മകളായി അഭിനയിച്ച എസ്തർ അതിനു ശേഷം അതിന്റെ തെലുങ്ക് പതിപ്പിലും വേഷമിട്ടു.

 

4/5

സാരിയുടുത്ത് പ്രൗഢിയും അഴകും നിറഞ്ഞ് എത്തിയിരിക്കുന്ന എസ്തേറിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയ അടക്കിവാഴുന്നത്. താരം തന്നെയാണ് ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുന്നത്. 

5/5

എസ്തേറിന്റെ അനിയൻ എറിക്കും നിരവധി ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. കാളിദാസ് ജയറാം – ജീത്തു ജോസഫ് ചിത്രമായ മിസ്റ്റർ ആൻഡ് മിസിസ് റൗഡി, ഷാജി എൻ കരുൺ ചിത്രമായ ഓള്, സന്തോഷ് ശിവൻ ചിത്രമായ ജാക്ക് ആൻഡ് ജിൽ എന്നിവയിലും എസ്തർ അനിൽ അഭിനയിച്ചിട്ടുണ്ട്. 





Read More