PHOTOS

കുട്ടിക്കുപ്പായത്തിൽ നൃത്തം ചെയ്യുന്നതിൽ സന്തോഷം, ചിത്രങ്ങൾ പങ്കുവെച്ച് എസ്തർ അനിൽ

ാലതാരമാണ് എസ്തർ അനിൽ. ബാലതാരത്തിൽ നിന്ന് ഒരു നായിക നടിയാകാനുള്ള ഒരു ലുക്കിലേക്കുളള താരത്തിന്റ...

Advertisement
1/9

ദൃശ്യം ഇറങ്ങിയ ശേഷമുള്ള ഒരു കുട്ടി എസ്തറിനെയല്ല ഇപ്പോൾ മലയാളികൾക്ക് കാണാൻ സാധിക്കുക. ദൃശ്യം 2-വിൽ തന്നെ ആ മാറ്റം പ്രകടമാണ്

2/9

ജയസൂര്യ നായകനായ നല്ലവൻ എന്ന സിനിമയിലാണ് എസ്തർ ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് ദൃശ്യത്തിൽ അഭിനയിച്ച ശേഷമാണ് പ്രേക്ഷകർ എസ്തറിനെ തിരിച്ചറിഞ്ഞ് തുടങ്ങിയത്. 

3/9

19-കാരിയായി എസ്തർ ഇപ്പോൾ ഒരു ഡിഗ്രി വിദ്യാർത്ഥിനിയാണ്.  വൈകാതെ തന്നെ സിനിമയിൽ നായികയാകാൻ സാധ്യതയുള്ള ഒരു താരമാണ് എസ്തർ അനിൽ.  എസ്തറിന്റെ സഹോദരനും സിനിമയിൽ ബാലതാരമായി അഭിനയിച്ച് പ്രേക്ഷകർക്ക് സുപരിചിതനാണ്. 

4/9

ദൃശ്യത്തിന്റെ തെലുങ്ക് പതിപ്പിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് എസ്തർ ഇപ്പോൾ. ഓണാഘോഷങ്ങളുടെ ഭാഗമായി ആരാധകർക്ക് ആശംസകൾ അറിയിക്കുന്നതിന് വേണ്ടി ഒരു സ്കർട്ടും മിനി ബ്ലൗസും ധരിച്ചുള്ള ഫോട്ടോസ് എസ്തർ പോസ്റ്റ് ചെയ്തിരുന്നു.

5/9

ഇതിന് പിന്നാലെയാണ് ഇപ്പോൾ മറ്റൊരു ഗംഭീര ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ എസ്തർ പങ്കുവച്ചിരിക്കുന്നത്. ‘അയ്യോ ജോർജ്കുട്ടിയുടെ അനു ഇങ്ങനെ അല്ല’ എന്ന കമന്റുകൾ ചിത്രത്തിന് താഴെ വന്നിട്ടുണ്ട്.

6/9

 ‘കുട്ടി കുപ്പായത്തിൽ നൃത്തം ചെയ്യുന്നതിൽ എനിക്ക് സന്തോഷം..’ എന്നാണ് ഫോട്ടോസിന് എസ്തർ നൽകിയിരിക്കുന്ന ക്യാപ്ഷൻ. പൗർണമി മുകേഷാണ് എസ്തറിന്റെ ചിത്രങ്ങൾ എടുത്തിരിക്കുന്നത്.

 

7/9

ദൃശ്യം ഒന്ന് ചെയ്തപ്പോൾ ഉളള ഡ്രസ്സ് ആണോ എന്നും ചിലർ ചോദിക്കുന്നുണ്ട്. കുട്ടി കുപ്പായത്തിൽ അതിസുന്ദരിയായിട്ടുണ്ടെന്നാണ് കൂടുതൽ ആരാധകരും കമന്റുകൾ ഇട്ടിരിക്കുന്നത്. 

8/9

ഫോട്ടോ പെട്ടന്ന് കാണാൻ വേണ്ടി നോട്ടിഫികേഷൻ ഓൺ ആക്കി വച്ചിരിക്കുകയാണെന്ന് ഒരു ആരാധകൻ ചിത്രത്തിന് താഴെ കമന്റ് ഇട്ടു. 

9/9

എസ്തറിന് മലയാളികളെ കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിലെ ആരാധകരും ഒപ്പമുണ്ടെന്നത് എടുത്തുപറയേണ്ടതാണ്.





Read More