PHOTOS

Gajakesari Yoga: ബുധന്റെ രാശിമാറ്റം സൃഷ്ടിക്കും ഗജകേസരി യോഗം; ഈ രാശിക്കാർക്ക് ജൂൺ 7 മുതൽ അതിഗംഭീരം സമയം!

ത്തിലൂടെ സൃഷ്ടിക്കുന്ന ഗജകേസരി രാജയോഗം 12 രാശിക്കാരെ ബാധിക്കും.  ഇതിൽ 6 രാശിക്കാര...

Advertisement
1/5

ഈ സമയം വ്യാഴവും ചന്ദ്രനും മകരത്തില്‍ നില്‍ക്കുന്നതിനാല്‍ ഗജകേസരി പോലുള്ള രാജയോഗം രൂപപ്പെടും. ജ്യോതിഷത്തില്‍ ഈ യോഗത്തെ വളരെ ശുഭകരവും മംഗളകരവുമായ യോഗമായിട്ടാണ് കണക്കാക്കുന്നത്.

 

2/5
ഇടവം
ഇടവം

ഇടവം (Taurus): ഗ്രഹങ്ങളുടെ രാജകുമാരനായ ബുധന്‍ നിങ്ങളുടെ രാശിയിലെ ലഗ്‌നത്തില്‍ സഞ്ചരിക്കാന്‍ പോകുകയാണ്. ഈ സമയത്ത് പണം ലാഭിക്കുന്നതില്‍ നിങ്ങള്‍ വിജയിക്കും. ജോലിയില്‍ നല്ല അവസരങ്ങൾ ലഭിക്കും. നിങ്ങള്‍ വിദേശത്ത് ജോലിക്കോ പഠനത്തിനോ ശ്രമിക്കുകയാണെങ്കില്‍ ഈ സമയം നിങ്ങളുടെ ആഗ്രഹം സഫലമാകും. കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണ ഉണ്ടാകും. കുടുംബത്തിന്റെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ ശ്രമിക്കും. ജോലിസ്ഥലത്ത് നിങ്ങള്‍ യുക്തിയോടെ പ്രവര്‍ത്തിക്കുകയും വിജയം കൈവരിക്കുകയും ചെയ്യും. ഈ കാലയളവില്‍ നിങ്ങളുടെ പരമാവധി ശ്രദ്ധ പണം സമ്പാദിക്കുന്നതിലായിരിക്കും. അസുഖങ്ങളില്‍ നിന്ന് മുക്തി നേടാനാകും, ആരോഗ്യം മെച്ചപ്പെടും.

3/5
കര്‍ക്കിടകം
കര്‍ക്കിടകം

കര്‍ക്കിടകം (Cancer): കര്‍ക്കടക രാശിക്കാര്‍ക്ക് ബുധന്റെ ഈ സംക്രമണത്തോടെ നല്ല ഫലങ്ങൾ ലഭിക്കും. ഈ സമയത്ത് ദാമ്പത്യ ജീവിതത്തില്‍ ഐക്യമുണ്ടാകും.  ഇത് നിങ്ങളുടെ ബന്ധത്തെ ശക്തിപ്പെടുത്തും. ബിസിനസ്സുകാർക്കും ഈ സമയം വളരെ നല്ലതാണ്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. ബഹുമാനം വര്‍ദ്ധിക്കും. വിദേശത്ത് താമസിക്കുന്ന ബന്ധുക്കളില്‍ നിന്നും നല്ല വാര്‍ത്തകള്‍ ലഭിക്കും. ജോലി ചെയ്യുന്നവര്‍ക്ക് കരിയറില്‍ നല്ല പുരോഗതി കൈവരും. നിങ്ങള്‍ക്ക് വൻ ധനനേട്ടമുണ്ടാകാനുള്ള ശക്തമായ അവസരങ്ങളുണ്ടാകും. നിങ്ങള്‍ ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഈ സമയം ഉത്തമമാണ്.

4/5
കന്നി
കന്നി

കന്നി (Virgo): കന്നി രാശിക്കാര്‍ക്ക് ബുധന്റെ ഈ സംക്രമണം സാമ്പത്തികമായി വളരെയധികം ഗുണം ചെയ്യും. ഈ സമയത്ത് ജോലിയില്‍ മികച്ച അവസരങ്ങള്‍ ലഭിക്കും. സമീപ ഭാവിയില്‍ നിങ്ങള്‍ക്ക് ഉപയോഗപ്രദമാകുന്ന ആളുകളെ നിങ്ങള്‍ കണ്ടുമുട്ടും. കുടുംബാന്തരീക്ഷം നല്ലതായിരിക്കും. പരസ്പര സ്‌നേഹം നിലനില്‍ക്കും. ഭാഗ്യത്തിന്റെ പിന്തുണയാല്‍ മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാൻ കഴിയും. ഈ സമയം പണച്ചെലവ് ഉണ്ടാകും. നിങ്ങള്‍ സാമ്പത്തികമായി ശക്തരായിരിക്കും. ഈ കാലയളവില്‍ പുതിയ ബിസിനസ്സ് തുടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് മികച്ച അവസരങ്ങളുണ്ടാകും. ദമ്പതികള്‍ തമ്മില്‍ സ്‌നേഹം നിലനില്‍ക്കും.

5/5
തുലാം
തുലാം

തുലാം (Libra):  തുലാം രാശിക്കാര്‍ക്ക് ബുധന്റെ സംക്രമണവും  ഗജകേസരി രാജയോഗവും വളരെയധികം ഗുണം ചെയ്യും. ഈ സമയത്ത് തൊഴില്‍പരമായ കാര്യങ്ങളിലും വ്യക്തിപരമായ കാര്യങ്ങളിലും നേട്ടങ്ങള്‍ ലഭിക്കും. ബിസിനസില്‍ നല്ല വളര്‍ച്ചയും പുരോഗതിയുമുണ്ടാകും. തുലാം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും.  കുടുംബാന്തരീക്ഷം മികച്ചതായിരിക്കും. സമൂഹത്തില്‍ നിങ്ങൾക്ക് ലഭിക്കുന്ന ബഹുമാനം വര്‍ദ്ധിക്കും. ഈ കാലയളവില്‍ നിങ്ങള്‍ എവിടെയെങ്കിലും നിക്ഷേപിക്കാന്‍ പദ്ധതിയിടുകയാണെങ്കില്‍ നിങ്ങള്‍ക്ക് നല്ല ലാഭം ലഭിക്കും. പണം ലാഭിക്കുന്നതില്‍ വിജയിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)





Read More