PHOTOS

Budh Gochar 2023: ചിങ്ങത്തിലെ ബുധന്റെ സംക്രമണം; ഈ മൂന്ന് രാശിക്കാരുടെ ഭാഗ്യം തിളങ്ങും

ന്ന ബുധൻ 2023 ജൂലൈ 25 പുലർച്ചെ 4.26ന് ചിങ്ങം രാശിയിൽ പ്രവേശിച്ചു. ബുധന്റെ ഈ രാശി സംക്രമണം ചില രാശിക്കാരുടെ ജീവിതത്തിൽ ...

Advertisement
1/7

ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന ബുധൻ മൂന്നാമത്തെയും ആറാമത്തെയും ഭാവങ്ങളെ ഭരിക്കുന്നു. ഇത്രയും കാലം സ്വന്തം രാശിയായ കന്നിരാശിയിൽ സംക്രമിച്ചിരുന്ന ബുധൻ ഇപ്പോൾ കന്നിരാശി വിട്ട് ചിങ്ങത്തിൽ പ്രവേശിച്ചിരിക്കുന്നു. 

2/7

2023 ജൂലൈ 25 പുലർച്ചെ 4:26 ന് ബുധൻ ചിങ്ങം രാശിയിൽ പ്രവേശിച്ചു. ചിങ്ങം രാശിയിലെ ബുധന്റെ സംക്രമണം 12 രാശികളിലും ശുഭവും അശുഭകരമായ ഫലങ്ങൾ ഉണ്ടാക്കും.

3/7

ചിങ്ങത്തിലെ ബുധന്റെ സംക്രമണം മൂന്ന് രാശിക്കാരുടെ ഭാഗ്യം മെച്ചപ്പെടുത്തും. ഇവരുടെ ജീവിതത്തിൽ നല്ല ഫലങ്ങൾ ഉണ്ടാകും. ആ ഭാ​ഗ്യരാശിക്കാർ ഏതൊക്കെയാണെന്ന് നോക്കാം.

4/7

മിഥുന രാശിക്കാർക്ക് ബുധന്റെ ചിങ്ങത്തിലേക്കുള്ള സംക്രമണം വളരെ ഗുണം ചെയ്യും. ഉദ്യോഗാർത്ഥികൾക്ക് പ്രമോഷൻ ലഭിച്ചേക്കും. ഇതുകൂടാതെ വസ്തു, വാഹനം എന്നിവ വാങ്ങുന്നതിനും യോ​ഗം കാണുന്നുണ്ട്.

5/7

ബുധന്റെ സംക്രമണം സൂര്യന്റെ രാശിയായ ചിങ്ങം രാശിക്കാരുടെ ജീവിതത്തിലും നല്ല ഫലങ്ങൾ കൊണ്ടുവരും. ഈ സമയം നിങ്ങളുടെ ദീർഘകാല സ്വപ്നം സാക്ഷാത്കരിക്കും. കരിയറിൽ വിജയം കൈവരിക്കും. ജോലിയിൽ നേതൃപാടവം പ്രകടിപ്പിക്കാനുള്ള നല്ല അവസരങ്ങൾ ലഭ്യമാണ്. ജോലി സംബന്ധമായ യാത്രകൾക്ക് സാധ്യതയുണ്ട്.

6/7

ബുധന്റെ സംക്രമണം ധനു രാശിക്കാർക്ക് ജോലിയുമായി ബന്ധപ്പെട്ട് വിദേശ യാത്രാ യോഗം നൽകുന്നു. നിങ്ങൾ മറ്റൊരു ജോലി അന്വേഷിക്കുകയാണെങ്കിൽ ഇതാണ് ഏറ്റവും നല്ല സമയം. വ്യവസായികൾക്ക് വലിയ ലാഭം ലഭിക്കും. ഇതുമൂലം, സാമ്പത്തിക ലാഭവും വർദ്ധിക്കും, നിങ്ങളുടെ ജീവിതത്തിൽ നിങ്ങളെ അലട്ടുന്ന സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് നിങ്ങൾക്ക് ആശ്വാസം ലഭിക്കും. മൊത്തത്തിൽ ഇത് നിങ്ങളുടെ ഭാഗ്യ സമയമാണെന്ന് പറയാം.

7/7

ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. സീ മീഡിയ ഇത് സ്ഥിരീകരിക്കുന്നില്ല.





Read More