PHOTOS

Union Budget 2022: തീയതിയും സമയവും ഉൾപ്പെടെ എവിടെ, എങ്ങനെ LIVE കാണാം- അറിയാം കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും..

trong>കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ (Nirmala Sitharaman) 2022-23 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് (Union Budget) ഫെബ്രുവരി...

Advertisement
1/6
Budget 2022: എപ്പോൾ ബജറ്റ് അവതരിപ്പിക്കും
Budget 2022: എപ്പോൾ ബജറ്റ് അവതരിപ്പിക്കും

ധനമന്ത്രി നിർമല സീതാരാമൻ (Nirmala Sitharaman) 2022 ഫെബ്രുവരി ഒന്നിന് രാവിലെ 11 മണിക്ക് പാർലമെന്റിൽ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. വരുന്ന സാമ്പത്തിക വർഷത്തിലെ സർക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ (economic policies) ദിശ ഈ പൊതുബജറ്റ് തയ്യാറാക്കും.

2/6
ബജറ്റ് 2022: കേന്ദ്ര ബജറ്റ് എവിടെ കാണാം
ബജറ്റ് 2022: കേന്ദ്ര ബജറ്റ് എവിടെ കാണാം

കേന്ദ്ര ബജറ്റ് 2022 തത്സമയം സംപ്രേക്ഷണം ഡിഡി ന്യൂസിലും സൻസദ് ടിവിയിലും ഉണ്ടാകും. ടിവി സൗകര്യമില്ലാത്തവർക്ക് സർക്കാരിന്റെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ട്വിറ്റർ, യൂട്യൂബ് എന്നിവയിൽ ബജറ്റിന്റെ തത്സമയ സംപ്രേക്ഷണം കാണാൻ കഴിയും.

3/6
ബജറ്റ് സമ്മേളനം 2022
ബജറ്റ് സമ്മേളനം 2022

സർക്കാർ എല്ലാ വർഷവും പാർലമെന്റിൽ ബജറ്റ് സമ്മേളനം (budget session) സംഘടിപ്പിക്കാറുണ്ട്. ഈ ബജറ്റ് സമ്മേളനത്തിൽ രാജ്യത്തിന്റെ സാമ്പത്തിക വികസനവും സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട വിവിധ തീരുമാനങ്ങളും കൈക്കൊള്ളും. ഈ ബജറ്റ് സമ്മേളനത്തിൽ തന്നെ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള രാജ്യത്തിന്റെ പൊതുബജറ്റ് ധനമന്ത്രി അവതരിപ്പിക്കുന്നു.

4/6
ബജറ്റ് 2022: പേപ്പർ രഹിത ബജറ്റ്
ബജറ്റ് 2022: പേപ്പർ രഹിത ബജറ്റ്

കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയും സർക്കാർ കടലാസു രഹിത ബജറ്റാണ് (Paperless budget) അവതരിപ്പിക്കാൻ പോകുന്നത്. ഇത് രണ്ടാം തവണയാണ് ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ കടലാസില്ലാതെ ബജറ്റ് പ്രസംഗം (Budget Speech) വായിക്കുന്നത്. 2021 ലും സർക്കാർ ബജറ്റ് രേഖകൾ അച്ചടിച്ചിട്ടില്ല.

5/6
ബജറ്റ് 2022: ബജറ്റ് ഡോക്യുമെന്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാം
ബജറ്റ് 2022: ബജറ്റ് ഡോക്യുമെന്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാം

2021ൽ സർക്കാർ ആദ്യമായി പേപ്പർ രഹിത ബജറ്റ് അവതരിപ്പിച്ചു. ആ സമയം പാർലമെന്റ് അംഗങ്ങൾക്കും പൊതുജനങ്ങൾക്കും ബജറ്റ് രേഖകളിലേക്ക് പ്രവേശനം നൽകുന്നതിനായി സർക്കാർ "Union Budget Mobile App" പുറത്തിറക്കിയിരുന്നു. 2022 ഫെബ്രുവരി 1-ന് ധനമന്ത്രി തന്റെ ബജറ്റ് പ്രസംഗം പൂർത്തിയാക്കുമ്പോൾ, ബജറ്റ് രേഖകൾ ഈ മൊബൈൽ ആപ്പിൽ ലഭ്യമാകും. ഈ മൊബൈൽ ആപ്ലിക്കേഷൻ ഹിന്ദിയിലും ഇംഗ്ലീഷിലും ലഭ്യമാണ്. കൂടാതെ Android, iOS പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണ്.

6/6
ബജറ്റ് 2022: ധനമന്ത്രി നിർമല സീതാരാമന്റെ നാലാമത്തെ ബജറ്റ്
ബജറ്റ് 2022: ധനമന്ത്രി നിർമല സീതാരാമന്റെ നാലാമത്തെ ബജറ്റ്

കേന്ദ്ര ബജറ്റ് 2022-23 നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാം ഭരണത്തിൽ ധനമന്ത്രി നിർമ്മല സീതാരാമന്റെ നാലാമത്തെ ബജറ്റാണ്.





Read More