PHOTOS

Nimisha: പുത്തൻ മേക്കോവറിൽ ബിഗ് ബോസ് താരം നിമിഷ, ചിത്രങ്ങൾ വൈറൽ

ിന്റെ കാര്യത്തിൽ ഏറെ മുന്നിൽ നിൽക്കുന്ന ഒരു പരിപാടിയാണ് ഏഷ്യാനെറ്റിലെ ബിഗ് ബോസ്. പല ഭാഷകളിൽ നടക്കുന്ന ഈ ബ്രഹ്മണ്ഡ ഷോയുടെ മലയാളം പതിപ്പി...

Advertisement
1/6

കല-സാംസ്കാരിക-സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്ന പ്രതിഭങ്ങൾ മത്സരാർത്ഥികളായി ഒരു വീട്ടിൽ എത്തുന്നതാണ് ഷോ.

 

2/6

മലയാളം പതിപ്പ് ഇതിനോടകം നാല് സീസണുകൾ അവസാനിക്കുകയും നാലാമത്തെ സീസണിലെ വിജയിയെ ഈ അടുത്തിടെ കണ്ടെത്തുകയും ചെയ്തു. ദിൽഷ പ്രസന്നൻ ആയിരുന്നു വിജയി. . 

3/6

ഷോയിൽ തുടക്കത്തിൽ പുറത്തായി വീണ്ടും വൈൽഡ് കാർഡ് എൻട്രിയിലൂടെ മടങ്ങിയെത്തിയ മത്സരാർത്ഥിയായിരുന്നു നിമിഷ പി.എസ്. പ്രേക്ഷകരുടെ ഇഷ്ടപ്രകാരമായിരുന്നു നിമിഷയെ വീണ്ടും തിരിച്ചുകൊണ്ടുവന്നത്.

4/6

രണ്ടാമത് വന്നെങ്കിലും നിമിഷയ്ക്ക് കുറച്ച് ദിവസങ്ങൾക്ക് ശേഷം വീണ്ടും എലിമിനേഷനിൽ നിന്ന് പുറത്താകേണ്ടി വന്നിരുന്നു. ബിഗ് ബോസ് എന്താണെന്ന് മനസിലാക്കി കളിച്ച ഒരു മത്സരാർത്ഥിയായിരുന്നു നിമിഷ. അതുകൊണ്ട് തന്നെ നിമിഷയ്ക്ക് ഒരുപാട് പേരുടെ പിന്തുണ ലഭിക്കുകയും ചെയ്തിരുന്നു. 

5/6

മോഡലിംഗ് മേഖലയിൽ സജീവമായി പ്രവർത്തിച്ചിരുന്ന ഒരാളാണ് നിമിഷ, 2021 മിസ് കേരള ഫൈനലിസ്റ്റ് ആയിരുന്നു.  മോഡലിംഗ് മേഖലയിൽ ഉള്ള ഒരാളായതുകൊണ്ട് തന്നെ നിമിഷ ധാരാളം ഫോട്ടോഷൂട്ടുകൾ ചെയ്യാറുണ്ട്. നിമിഷയുടെ പുതിയ മേക്കോവറിലുള്ള ചിത്രങ്ങളാണ് ആരാധകരെ ഞെട്ടിച്ചത്. 

6/6

ഹെയർ സ്റ്റൈൽ തന്നെ മാറ്റി വേറെയൊരു ഗേറ്റപ്പിലാണ് നിമിഷ ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. പൊളിയായിട്ടുണ്ടെന്ന് നിമിഷയുടെ ആരാധകരും അഭിപ്രായപ്പെട്ടു. നിമിഷയും ജാസ്മിനും ചേർന്ന് എൻ.ജെ ട്രാൻസ് ഫോർമേഷൻ എന്നൊരു ഫിറ്റ് നെസ് പേജ് ഇൻസ്റ്റയിൽ തുടങ്ങിയിരുന്നു.





Read More