PHOTOS

Coconut water: ഇളനീരിനെ തോൽപ്പിക്കാനാവില്ല മക്കളേ... അറിയാം ഇവയുടെ ആരോഗ്യ ഗുണങ്ങൾ

ധാരാളം ആന്‍റി ഓക്സിഡന്‍റ്സും ധാതുക്കളും അടങ്ങിയ കരിക്കിൻ വെള്ളം വിവിധ രോഗങ്ങള്‍ക്ക് ഔഷധമാണ്.  

...
Advertisement
1/6
ദഹനക്കേട്
ദഹനക്കേട്

ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ കരിക്കിൻ വെള്ളം കുടിക്കുന്നത് ദഹനക്കേടിൽ നിന്ന് ആശ്വാസം നൽകും. ഇവ ആസിഡ് റിഫ്ലക്സ് വരാനുള്ള സാധ്യത കുറയ്ക്കുകയും ദഹനക്കേട് തടയുകയും ചെയ്യും.

 

2/6
മുഖക്കുരു
മുഖക്കുരു

മുഖക്കുരുവും ചർമ്മത്തിലെ മറ്റ് പാടുകളും കുറയ്ക്കാൻ കരിക്കിൻ വെള്ളം ചർമ്മത്തിൽ പുരട്ടുന്നത് ​നല്ലതാണ്. ഇത് ചർമ്മത്തെ മൃദുവാക്കാനും ചർമ്മത്തിന് തിളക്കം നൽകാനും ചർമ്മത്തെ ഈർപ്പമുള്ളതാക്കാനും സഹായിക്കും.

 

3/6
രക്തസമ്മർദ്ദം
രക്തസമ്മർദ്ദം

ഇളനീരിലെ പൊട്ടാസ്യം രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. അത്കൂടാതെ, ഇവയിലുള്ള അർജിനൈൻ രക്തയോട്ടം മെച്ചപ്പെടുത്തുകയും രക്തക്കുഴലുകളെ വിശ്രമിക്കാൻ അനുവദിക്കുകയും ചെയ്യുന്നു. 

 

4/6

ധാരാളം വെള്ളം കുടിക്കുന്നത്  വൃക്കസംബന്ധമായ സംവിധാനത്തെ ആരോഗ്യകരമാക്കുമെങ്കിലും ഇളനീരാണ് ഇതിൽ മികച്ചത്. ഇളനീര് കുടിക്കുന്നത് വൃക്കയിൽ കല്ലുകളുണ്ടാവുന്നത് തടയാൻ സഹായിക്കും. 

5/6
ഹൈഡ്രേറ്റ്
ഹൈഡ്രേറ്റ്

കരിക്കിൻ വെള്ളം നിങ്ങളെ ഹൈഡ്രേറ്റ് ചെയ്യുകയും ശരീരത്തിന് ആവശ്യമായ ഇലക്ട്രോലൈറ്റുകൾ നൽകുകയും ചെയ്യുന്നു. ഉന്മേഷദായകമായ ഈ പാനീയം ഹാംഗ് ഓവറിനുള്ള മികച്ച പ്രതിവിധിയാണ്.

6/6
ഹൃദയോരോ​ഗ്യം
ഹൃദയോരോ​ഗ്യം

കരിക്കിൻ വെള്ളം കുടിക്കുന്നത് ഹൃദയോരോ​ഗ്യം മെച്ചപ്പെടുത്തുന്നു. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയെ പ്രതിരോധിക്കാനും ഇവയ്ക്ക് സാധിക്കും. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)  





Read More