PHOTOS

Trekking tips: മലകള്‍ കീഴടക്കാന്‍ പോകുന്നവരേ...നിങ്ങള്‍ക്ക് ഇതാ ചില ട്രെക്കിംഗ് ടിപ്‌സ്

വരുമെല്ലാം ഒരുപാട് ഇഷ്ടപ്പെടുന്ന ഒന്നാണ് യാത്രകൾ. തിരക്കുകളിൽ നിന്നെല്ലാം അകന്ന് അൽപ്പ സമയം സമാധാനത്തോടെ ഇരിക്കണമെന്ന് ആ​ഗ്രഹിക്ക...

Advertisement
1/8

ഇന്ന് നിരവധിയാളുകളാണ് ദിവസേന ട്രെക്കിം​ഗിന്റെ മാസ്മരികത ആസ്വദിക്കുന്നത്. എന്നാല്‍ ട്രെക്കിം​ ചെയ്യാന്‍ പോകുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

 

2/8

സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് ഏറെ പ്രിയങ്കരമായ ഒന്നാണ് ട്രെക്കിം​​ഗ്. 

 

3/8

ബാഗ്: ബാഗിൽ അധികം സാധനങ്ങൾ പാക്ക് ചെയ്യരുത് എന്നതാണ് ട്രെക്കിം​ഗിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം. 

 

4/8

വെള്ളം: നിങ്ങൾ ട്രെക്കിം​ഗിന് പോകുമ്പോൾ കുറഞ്ഞത് ഒരു കുപ്പി വെള്ളമെങ്കിലും കയ്യിൽ കരുതണം. 

 

5/8

പ്രഭാതഭക്ഷണം: നിങ്ങളുടെ ശരീരത്തിന് ഊർജ്ജം ആവശ്യമുള്ളതിനാൽ പ്രഭാതഭക്ഷണം കഴിക്കാൻ മറക്കരുത്. എങ്കിൽ മാത്രമേ നിങ്ങൾക്ക് ക്ഷീണമില്ലാതെ ട്രെക്ക് ചെയ്യാൻ കഴിയൂ. 

 

6/8

ഒറ്റയ്ക്കുള്ള ട്രെക്കിംഗ്: കഴിവതും ഒരിക്കലും ഒറ്റയ്ക്ക് ട്രെക്ക് ചെയ്യരുത്. ഒരാളെ കൂടെ കൂട്ടുക. കാരണം ട്രെക്കിംഗ് സമയത്ത് മാനസികവും ശാരീരികവുമായി ലഭിക്കുന്ന പിന്തുണയ്ക്ക് വലിയ പ്രാധാന്യമുണ്ട്. 

 

7/8

മദ്യപിക്കരുത്: ട്രെക്കിങ്ങിന് മുമ്പോ യാത്രയ്ക്കിടയിലോ ഒരിക്കലും മദ്യപിക്കരുത്. മദ്യപിച്ചാൽ അത് നിങ്ങളുടെ ആരോ​ഗ്യത്തെ പ്രതികൂലമായി ബാധിക്കും. 

 

8/8

ഭക്ഷണം: നിങ്ങൾ ട്രെക്കിംഗിന് പോകുമ്പോൾ ആരോഗ്യകരമായ ഭക്ഷണം കയ്യിൽ കരുതണം. 





Read More