PHOTOS

Backache: നടുവേദനയാൽ നട്ടംതിരിഞ്ഞോ; ഭക്ഷണകാര്യത്തിൽ ശ്രദ്ധിച്ചാൽ നടുവേദന ഒഴിവാക്കാം

പുറംവേദന അനുഭവിക്കുന്നവരാണ് ഭൂരിഭാ​ഗം ആളുകളും. ചെറുതും ഇടയ്ക്കിടെയുള്ളതുമായ അസ്വസ്ഥതകൾ നമുക്ക് അവഗണിക്കാം, എന്നാൽ അത് കഠിനമായ വേദനയായി ...

Advertisement
1/5
പഴങ്ങൾ
പഴങ്ങൾ

പഴങ്ങൾ പോഷകങ്ങളുടെ വലിയ കലവറയാണ്. ബ്ലൂബെറി, സ്ട്രോബെറി, ബ്ലാക്ക്‌ബെറി തുടങ്ങിയ പഴങ്ങൾ ആന്റിഓക്‌സിഡന്റുകളുടെയും വിറ്റാമിൻ സിയുടെയും മികച്ച ദാതാക്കളാണ്. ഇത് ടിഷ്യൂകളെ സംരക്ഷിക്കുകയും നിങ്ങളുടെ ശരീരത്തെ വിഷവിമുക്തമാക്കുകയും ചെയ്യുന്നു. പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ സുഷുമ്‌നാ നിരയ്ക്കും കേന്ദ്ര നാഡീവ്യൂഹത്തിനും കേടുപാടുകൾ കുറയുന്നു.

2/5
സാൽമൺ
സാൽമൺ

നിങ്ങൾ കടൽ വിഭവങ്ങളും മത്സ്യ വിഭവങ്ങളും ആസ്വദിക്കുന്നവരാണെങ്കിൽ, കഴിയുന്നത്ര തവണ നിങ്ങളുടെ ഭക്ഷണത്തിൽ സാൽമൺ ഉൾപ്പെടുത്തുക. ഒമേഗ -3 ഫാറ്റി ആസിഡുകളുടെയും പ്രോട്ടീനുകളുടെയും മികച്ച ഉറവിടമാണ് സാൽമൺ. വീക്കം കുറയ്ക്കുന്നതിനും എല്ലുകളുടെയും ടിഷ്യൂകളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സാൽമൺ സഹായിക്കുന്നു.

3/5
പാൽ ഉത്പന്നങ്ങൾ
പാൽ ഉത്പന്നങ്ങൾ

പാൽ, ചീസ്, തൈര് തുടങ്ങിയ പാൽ ഉത്പന്നങ്ങളിൽ കാത്സ്യം, വിറ്റാമിൻ ഡി എന്നിവ ധാരാളമായി ഉണ്ട്. ഇത് നാഡീക്ഷതം തടയാനും അസ്ഥികളുടെ ആരോ​ഗ്യം മികച്ചതായി നിലനിർത്താനും സഹായിക്കുന്നു. ഇത് നിങ്ങളുടെ എല്ലുകളെ ശക്തമാക്കാനും ഓസ്റ്റിയോപൊറോസിസിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും സഹായിക്കും.

4/5
അവക്കാഡോ
അവക്കാഡോ

അവോക്കാഡോയിലെ ഫാറ്റി ആസിഡുകൾ, ഫൈബർ, പൊട്ടാസ്യം എന്നിവ നിങ്ങളുടെ ആരോഗ്യത്തെ മൊത്തത്തിൽ മെച്ചപ്പെടുത്തുന്നു. ഒരു ആൻറി-ഇൻഫ്ലമേറ്ററി പഴമെന്ന നിലയിൽ, ഇത് നടുവേദന ഒഴിവാക്കുകയും വീക്കം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

5/5
പച്ചക്കറികളും ഇലക്കറികളും
പച്ചക്കറികളും ഇലക്കറികളും

പലതരം വിറ്റാമിനുകൾ, മഗ്നീഷ്യം, ഇരുമ്പ്, കാത്സ്യം എന്നിവ ഉൾപ്പെടുന്നതിനാൽ ഇലക്കറികൾ വളരെ പോഷകഗുണമുള്ളതാണ്. ഈ പോഷകങ്ങൾ നാഡീവ്യവസ്ഥയുടെ പ്രവർത്തനവും അസ്ഥി വളർച്ചയും മികച്ചതാക്കാൻ നല്ലതാണ്. നട്ടെല്ലിന് പരിക്കേറ്റ് സുഖം പ്രാപിക്കുന്ന വ്യക്തികൾക്ക് ഇലക്കറികൾ നൽകുന്നത് നല്ലതാണ്. കാരണം അവയിൽ ഉയർന്ന അളവിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്നു. ബ്രോക്കോളി, ചീര എന്നിവ നട്ടെല്ലിനെയും അതിന്റെ മൃദുവായ ടിഷ്യുകളെയും സംരക്ഷിക്കുന്നതിന് മികച്ചതാണ്.





Read More