PHOTOS

സൗന്ദര്യം നിലനിർത്തണമെങ്കിൽ ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ...

തെയും സൗന്ദര്യത്തെയും ദോഷകരമായി ബാധിക്കും. ഭക്ഷണശീലങ്ങളിൽ നിന്ന് ഇവ ഒഴിവാക്കുന്നതില...

Advertisement
1/5
ചിപ്സ്
ചിപ്സ്

പലതരത്തിലുള്ള ചിപ്‌സ് നമ്മള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറുണ്ട്. ഉരുളക്കിഴങ്ങ്, ഏത്തക്കായ തുടങ്ങിയവയെല്ലാം ഭക്ഷണത്തിന്റെ ഭാഗമാണ്. എന്നാല്‍ ചർമ്മത്തിന് ഇത് വളരെ ദോഷകരമാണ്. ചിപ്സ് കഴിക്കുന്നത് മുഖക്കുരു വര്‍ധിക്കാനും മുഖത്തിന്റെ തിളക്കം നഷ്ടപ്പെടാനും എണ്ണമയം വർധിക്കാനും കാരണമാകും.

2/5
മദ്യം
മദ്യം

മദ്യപാനം ആരോഗ്യത്തിന് വളരെ ദോഷകരമായിട്ടുള്ള ഒന്നാണ്. ഇത് ആരോഗ്യത്തേയും സൗന്ദര്യത്തേയും ഒരുപോലെ ദോഷകരമായി ബാധിക്കുന്നു. മാത്രമല്ല, ഇത് ചര്‍മ്മം വരണ്ടാതാകാനും ചർമ്മസംരക്ഷണത്തിന് സഹായിക്കുന്ന പല പ്രോട്ടീനുകളേയും വിറ്റാമിനുകളേയും നശിപ്പിക്കാനും കാരണമാകുന്നു. അമിതമായ മദ്യപാനം ത്വക്ക് രോഗം, അലര്‍ജി, ചൊറിച്ചില്‍ തുടങ്ങിവക്ക് കാരണമാകും.

3/5
പാലും പാൽ ഉത്പന്നങ്ങളും
പാലും പാൽ ഉത്പന്നങ്ങളും

പാലും പാൽ ഉത്പന്നങ്ങളും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. എന്നാല്‍, ഇത് അമിതമായി കഴിക്കുന്നത് ചര്‍മ്മത്തെ ദോഷകരമായി ബാധിക്കും. മുഖത്ത് കറുപ്പും വെളുപ്പും കലര്‍ന്ന പാടുകള്‍ ഉണ്ടാകാന്‍ ഇത് പലപ്പോഴും കാരണമാകുന്നു.

4/5
മുട്ട
മുട്ട

മുട്ട കൂടുതലായി കഴിക്കുന്നവരിൽ പ്രത്യേകിച്ച് മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നവരിൽ കൊഴുപ്പ് വര്‍ധിക്കും. ഇത് മുഖക്കുരു ഉണ്ടാകുന്നതിനും മുഖത്തെ ചര്‍മ്മം വരണ്ടതാകുന്നതിനും കാരണമാകുന്നു. അതിനാൽ, മുട്ടയുടെ കഴിക്കുന്നത് നിയന്ത്രിക്കുകയോ ഒഴിവാക്കുകയോ ചെയ്യേണ്ടതാണ്.

5/5
കാപ്പി
കാപ്പി

കാപ്പി കുടിക്കുന്നത് ചര്‍മ്മം വരണ്ടതാവാനും ചര്‍മ്മത്തില്‍ പാടുകൾ രൂപപ്പെടാനും കാരണമാകുന്നു. അതുകൊണ്ട് തന്നെ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് കാപ്പി ഒഴിവാക്കുന്നതാണ് നല്ലത്.





Read More