PHOTOS

Attukal Pongala 2023: ഭക്തിസാന്ദ്രമായി അനന്തപുരി; ആറ്റുകാൽ പൊങ്കാലയിൽ നിന്നുള്ള ചിത്രങ്ങൾ

രളത്തിലേക്ക് വന്ന കണ്ണകി ആദ്യം ആറ്റുകാലിലും പിന്നീട് കൊടുങ്ങല്ലൂരിലു...

Advertisement
1/6

കണ്ണകീ ചരിതത്തിൽ പാണ്ഡ്യരാജാവിന്റെ വധം നടക്കുന്ന ഭാഗം തോറ്റംപാട്ടുകാർ ആലപിച്ചതിന് പിന്നാലേ ക്ഷേത്ര തന്ത്രി  തേക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽനിന്ന് ദീപം പകർന്ന് മേൽശാന്തി പി.കേശവൻ നമ്പൂതിരിക്ക് കൈമാറി.

2/6

തിടപ്പള്ളിയിലേയും വലിയ തിടപ്പള്ളിയിലേയും പൊങ്കാല അടുപ്പുകളിൽ പകർന്നശേഷം  മേൽശാന്തി ദീപം സഹശാന്തിക്കു കൈമാറി. അദ്ദേഹം പണ്ടാര അടുപ്പിൽ അഗ്നി പകർന്നു.

 

3/6

ആറ്റുകാല്‍ ക്ഷേത്രമുറ്റത്തെ പണ്ടാരടുപ്പില്‍ തീ പകർന്നതിന് പിന്നാലെ ആയിരങ്ങൾ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിടാൻ തുടങ്ങി. 

4/6

ഉച്ചയ്ക്കുശേഷം 2.30നാണ് പൊങ്കാല നിവേദ്യം.

5/6

പണ്ടാര അടുപ്പിലെ പൊങ്കാലയാണ് ആദ്യം നിവേദിക്കുന്നത്. ഈ സമയത്തുതന്നെ, ഭക്തർ തയാറാക്കിയ നിവേദ്യങ്ങളിലേക്കും തീർഥം പടരും. നിവേദ്യത്തിനായി മൂന്നൂറിലേറെ ശാന്തിക്കാരെ നിയോഗിച്ചിട്ടുണ്ട്.

6/6

പായസം, മണ്ടപ്പുറ്റ്, തിരളിയപ്പം എന്നിവയാണ് പ്രധാന നിവേദ്യങ്ങൾ.





Read More