PHOTOS

Anna Ben: രാജകീയപ്രൌഡിയിൽ പ്രിയ നായിക അന്ന ബെൻ, ചിത്രങ്ങൾ കാണാം

ീ ചിത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് അന്ന ബെൻ. താരത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ തന്റെ പുതിയ ച...

Advertisement
1/6

അന്നാ ബെൻ ഇതിനോടകം തന്നെ നിരവധി ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു കഴിഞ്ഞു. 

2/6

മധു നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സ് ആയിരുന്നു അന്നാ ബെന്നിന്റെ ആദ്യ ചിത്രം. ഫഹദ് ഫാസിൽ, ഷെയിൻ നിഗം, ശ്രീനാഥ് ഭാസി, സൗബിൻ, അന്ന ബെൻ, ഗ്രേസ് ആന്റണി, മാത്യു തോമസ് തുടങ്ങിയ യുവതാരനിര ഗംഭീരപ്രകടനം കാഴ്ചവെച്ച സിനിമയായിരുന്നു കുമ്പളങ്ങി നൈറ്റ്സ്. 

3/6

മലയാളത്തിൽ ആ സമയത്ത് ഇറങ്ങിയതിൽ വച്ച് ഏറ്റവും കൂടുതൽ ആളുകൾ കാണുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്ത ചിത്രമാണിത്.

4/6

കഴിഞ്ഞ ദിവസം സൈമ അവാർഡ്‌സിൽ പങ്കെടുത്തപ്പോൾ ധരിച്ച ചുവന്ന മനോഹരമായ ഡ്രെസ്സിലുള്ള ചിത്രങ്ങളാണ് നടി പങ്ക് വെച്ചിരിക്കുന്നത്. മികച്ച നടിക്കുള്ള ക്രിട്ടിക്‌സ് അവാർഡ് സൈമ വേദിയിൽ താരം സ്വന്തമാക്കിയിരുന്നു. 

5/6

കപ്പേള എന്ന ചിത്രത്തിലെ അഭിനയത്തിനാണ് താരത്തിന് അവാർഡ് ലഭിച്ചത്. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകളായ അന്നയെ പ്രേക്ഷകർ അവസാനം കണ്ടത് സാറാസ് എന്ന ചിത്രത്തിലാണ്. 

6/6

ടോവിനോ നായകനാകുന്ന നാരദൻ, വൈശാഖ് സംവിധാനം നിർവഹിക്കുന്ന നൈറ്റ് ഡ്രൈവ്, പൃഥ്വിരാജ് ചിത്രം കാപ്പ, രഞ്ജൻ പ്രമോദ് ചിത്രം, എന്നിട്ട് അവസാനം തുടങ്ങിയ ചിത്രങ്ങളാണ് അന്നയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. (Photo Credit: Anna Ben/Instagram)





Read More