PHOTOS

Air pollution: വായു മലിനീകരണം; ആരോ​ഗ്യ സംരക്ഷണത്തിന് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

െ മോശം ​ഗുണനിലവാരത്തിലുള്ള വായുവാണ് ഉണ്ടാകുന്നത്. ദീപാവലി ആഘോഷങ്ങൾക്ക് ശേഷം മലിനീകരത്തിന്റെ തോത് വർധിക്കും. ഇത്തരം സമയങ്ങളിൽ വളരെ ജാ​ഗ്...

Advertisement
1/5

മലിനീകരണം ഉള്ള സമയങ്ങളിൽ പുറത്ത് പോയി വ്യായാമം ചെയ്യുന്നതിന് പകരം വീടിനുള്ളിൽ വ്യായാമം ചെയ്യുക. മോശം വായു നിലനിൽക്കുന്ന സമയത്ത് കുട്ടികളെ പുറത്ത് കളിക്കാൻ അനുവദിക്കരുത്.

2/5

വ്യായാമം ചെയ്യുമ്പോൾ എല്ലാ സമയത്തും തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കുക.

3/5

നിങ്ങളുടെ വീട്ടിലെ ഊർജ്ജ ഉപഭോഗം കുറയ്ക്കുക. വൈദ്യുതിയും മറ്റ് തരത്തിലുള്ള ഊർജ്ജവും സൃഷ്ടിക്കുന്നത് വായു മലിനീകരണത്തിന് കാരണമാകുന്നു. കുറഞ്ഞ ഊർജ്ജം ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾക്ക് വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സാധിക്കും.

4/5

വീടിനുള്ളിൽ അഗർബത്തികളും ധൂപവർഗങ്ങളും കത്തിക്കരുത്. കൂടാതെ കൊതുകിനെതിരെയുള്ള വസ്തുക്കളും ഉപയോഗിക്കുന്നത് ഒഴിവാക്കുക. പകരം, ഒരു എയർ പ്യൂരിഫയർ ഉപയോഗിക്കുക. അടുക്കളയിൽ എക്‌സ്‌ഹോസ്റ്റ് ഫാൻ സ്ഥാപിക്കുക.

5/5

വീട്ടിൽ പരവതാനികൾ അമിതമായി ഉപയോഗിക്കരുത്. നിങ്ങളുടെ വീട്ടിലെ കട്ടിയുള്ള കർട്ടനുകളിൽ പൊടി അടിഞ്ഞുകൂടുന്നത് തടയാൻ രണ്ടോ മൂന്നോ മാസം കൂടുമ്പോൾ അവ കഴുകുക.





Read More