PHOTOS

Tanvi Ram: ബീച്ചിൽ പൊളി ലുക്കിൽ തൻവി റാം, ചിത്രങ്ങൾ വൈറൽ

വിധായകൻ ജോൺപോൾ ജോർജ് സംവിധാനം ചെയ്ത ചിത്രമായിരുന്നു അമ്പിളി. സൗബിൻ ഷാഹിർ ആയിരുന്നു നായകൻ. മാനസികമായും ബുദ്ധിപരമായും വളർച്ച കുറവുള്ള അമ്...

Advertisement
1/5

തൻവിയുടെ മികച്ച പ്രകടനമായിരുന്നു പ്രേക്ഷകർക്ക് സിനിമയിൽ കാണാൻ സാധിച്ചത്. ആ സിനിമയിലെ അഭിനയത്തിലൂടെ തൻവിക്ക് ഒരുപാട് ആരാധകരെയും ലഭിച്ചു.

2/5

അമ്പിളിക്ക് ശേഷം കൂടുതൽ സിനിമകളിൽ തൻവിക്ക് അവസരങ്ങളും ലഭിച്ചു. അമ്പിളിക്ക്ക് ശേഷം തൻവി അഭിനയിച്ചത് കപ്പേളയിലായിരുന്നു.  ഓരോ സിനിമകൾ കഴിയുംതോറും തൻവിക്ക് ആരാധകരും കൂടിക്കൊണ്ടേയിരുന്നു. മറ്റു നടിമാരെ പോലെ തന്നെ തൻവിയും സമൂഹ മാധ്യമങ്ങളിൽ വളരെ ആക്റ്റീവ് ആണ്.

3/5

ഇപ്പോഴിതാ ഒരു ബീച്ചിൽ നിന്നും ഒരു മനോഹരമായ ഫോട്ടോഷൂട്ട് ചെയ്തിരിക്കുകയാണ് തൻവി. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ അജയ് എ.കെ എടുത്ത ചിത്രങ്ങളാണ് തൻവി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏറെ വെറൈറ്റി ആയിട്ടുള്ള ഒരു ഔട്ട് ഫിറ്റാണ് തൻവി ധരിച്ചിരിക്കുന്നത്. 

4/5

ചിത്രങ്ങളിൽ എന്ത് സുന്ദരിയാണ് കാണാൻ എന്നാണ് സംഗീത ജനചന്ദ്രൻ എന്ന ഓൺലൈൻ ഫിലിം പ്രൊമോട്ടർ കമന്റ് ചെയ്തിരിക്കുന്നത്. മികച്ച അഭിപ്രായമാണ് ആരാധകരും നൽകിയിട്ടുള്ളത്. 

 

5/5

“കടൽ നിങ്ങളെ സ്വതന്ത്രരാക്കട്ടെ..”,  എന്നാണ് തൻവി റാം ചിത്രങ്ങൾക്ക് കൊടുത്തിരിക്കുന്ന ക്യാപ്ഷൻ. ആറാട്ട്, അന്റെ സുന്ദരനിക്കി (തെലുങ്ക്) തുടങ്ങിയ സിനിമകളിലും തൻവി അഭിനയിച്ചിട്ടുണ്ട്





Read More