PHOTOS

Sujitha Dhanush: മോഡേൺ ലുക്കിൽ തിളങ്ങി നടി സുജിത, ചിത്രങ്ങൾ വൈറൽ

ഭാഷകളിൽ നിരവധി സിനിമകളിൽ അഭിനയിച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി സുജിത. മലയാളിയായ സുജിത ഇപ...

Advertisement
1/6

തമിഴ് സീരിയലുകളിൽ ഇപ്പോഴും അഭിനയിക്കുന്ന സുജിത മലയാളത്തിൽ കുമാരസംഭവം എന്ന സീരിയലിലാണ് അവസാനമായി അഭിനയിച്ചത്.  മലയാളത്തിൽ ഇപ്പോൾ ചിപ്പി കേന്ദ്രകഥാപാത്രമായി അഭിനയിക്കുന്ന സ്വാന്തനം സീരിയലിന്റെ തമിഴ് പതിപ്പായ പാണ്ഡ്യൻ സ്റ്റോഴ്സിൽ ആ വേഷം ചെയ്യുന്നത് സുജിതയാണ്. 

2/6

മൂന്ന് വർഷത്തോളമായി വിജയകരമായി തമിഴിൽ ആ സീരിയൽ മുന്നോട്ട് പോകുന്നതിന് പ്രധാന കാരണങ്ങളിൽ ഒന്ന് സുജിതയുടെ അഭിനയം കൊണ്ടാണ്. ഏഷ്യാനെറ്റിൽ ഹരിചന്ദനം സീരിയലാണ് മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് ഇടയിൽ ഇത്രയും പ്രിയങ്കരിയാക്കി താരത്തിനെ മാറ്റിയത്.

3/6

മലയാളത്തിലേക്ക് മികച്ച സിനിമകളിൽ ഒന്നായ ‘പൂവിന് പുതിയ പൂന്തെന്നലിൽ’ ബാലതാരമായ ബെന്നി/കിട്ടു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സുജിതയായിരുന്നു. 

4/6

ആ സിനിമ പിന്നീട് നാല് ഭാഷകളിൽ റീമേക്ക് ചെയ്യുകയും സുജിത തന്നെ ആ കഥാപാത്രം എല്ലാ ഭാഷയിലും അഭിനയിക്കുകയും ചെയ്തിരുന്നു. 

 

5/6

നായികയായും നിരവധി സിനിമകളിൽ ഇതിനിടയിൽ സുജിത അഭിനയിച്ചിട്ടുണ്ട്. സുജിതയുടെ പുതിയ ഫോട്ടോസ് കണ്ടാൽ പക്ഷേ താരം ഇന്നും ഒരു ഇരുപതുകാരിയുടെ ലുക്കിലാണ് ഉള്ളത്. 

6/6

മോഡേൺ വേഷത്തിൽ ഒരു കോളേജുകുമാരിയെ പോലെയാണ് സുജിതയെ ആരാധകർക്ക് ഫോട്ടോയിൽ കാണാൻ സാധിക്കുന്നത്. അതെ വേഷത്തിൽ തന്നെയുള്ള ഒരു വീഡിയോയും സുജിത പങ്കുവച്ചിട്ടുണ്ട്.





Read More