PHOTOS

Namitha Pramod: ലെഹങ്കയിൽ ക്യൂട്ട് ലുക്കിൽ നമിത പ്രമോദ്, ചിത്രങ്ങൾ കാണാം

എന്റെ മാനസപുത്രി എന്ന പരമ്പരയിലൂടെ അഭിനയ മേഖലയിലേക്ക് എത്തിയ താരമാണ് നടി നമിത പ്രമോദ്. അതിൽ ബാലതാരമായി വേഷമിട്ട നമിത, രാജീവ് പിള്ള സംവ...

Advertisement
1/6

ഒന്നിന് പിറകെ ഒന്നായി ഹിറ്റ് സിനിമകളിൽ നായികയായി അഭിനയിക്കാൻ അവസരം ലഭിച്ച നമിത ഒരുപാട് ആരാധകരുള്ള ഒരു യുവനടിയായി മാറുകയും ചെയ്തു. 

2/6

പഴയകാല നടിയായ സുമലതയുടെ മുഖച്ഛായയുണ്ടെന്ന് നമിതയെ കണ്ടിട്ട് പലരും പറയാറുണ്ടായിരുന്നു. അതും താരത്തിന് ചെറിയ രീതിയിൽ ഗുണം ചെയ്തിരുന്നു. തമിഴിലും തെലുങ്കിലും താരം അഭിനയിച്ചിട്ടുണ്ട്.

3/6

എങ്കിലും കൂടുതലായി നമിത അഭിനയിച്ചത് മലയാളത്തിൽ തന്നെയാണ്. ഇപ്പോഴും മലയാളത്തിൽ തന്നെയാണ് നമിത കൂടുതലായി സജീവമായി നിൽക്കുന്നത്. ജയസൂര്യയ്ക്ക് ഒപ്പമുള്ള ഈശോയാണ് നമിതയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. 

4/6

രജനി, എതിരെ, കപ്പ്, ഇരവ്, ആണ്, ഒറ്റക്കൊമ്പൻ തുടങ്ങിയ നിരവധി സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്.

 

5/6

ഒരു മാസം മുമ്പായിരുന്നു നമിത പുതിയതായി ഒരു കഫേ സംരംഭം ആരംഭിച്ചിരുന്നത്. അതേസമയം നമിത ലെഹങ്കയിൽ അതിസുന്ദരിയായി തിളങ്ങിയതിന്റെ പുതിയ ഫോട്ടോസ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. 

6/6

ജോസ് ചാൾസ് എടുത്ത ചിത്രങ്ങളിൽ ലേബൽ എം ഡിസൈനേഴ്സിന്റെ ലെഹങ്കയാണ് നമിത ധരിച്ചിരിക്കുന്നത്. സ്മിജി കെ.ടിയാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്.





Read More