PHOTOS

സാരിയിൽ രാജപ്രൗഢിയിൽ മീന, ചിത്രങ്ങൾ വൈറലാകുന്നു

േന്ത്യൻ പ്രേക്ഷകരുടെ പ്രിയനായിക മീന ദുരൈരാജ് അറിയപ്പെടുന്നത്. തമിഴ് ചലച്ചിത്രങ്ങളിൽ ബാലനടി...

Advertisement
1/5

എല്ലാ തെന്നിന്ത്യൻ ഭാഷകളിലും മീന അഭിനയിക്കുകയുണ്ടായി. ഉദയനാണ് താരം, ഫ്രണ്ട്സ്, ദൃശ്യം എന്നീ മലയാളചിത്രങ്ങൾ സാമ്പത്തിക നേട്ടം ഉണ്ടാക്കിയ ചിത്രങ്ങളാണ്. 

2/5

ഷൈലോക്ക് എന്ന ചിത്രത്തിലും മികച്ച അഭിനയം കാഴ്ച വച്ചു. ദൃശ്യം 2വിലാണ് മലയാളി പ്രേക്ഷകർ മീനയെ അവസാനം കണ്ടത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ രജനികാന്ത് ചിത്രം അണ്ണാത്തേയിലും നടി അഭിനയിച്ചിരുന്നു. മോഹൻലാൽ – പൃഥ്വിരാജ് ചിത്രം ബ്രോഡാഡിയിലും മീന അഭിനയിക്കുന്നുണ്ട്.

3/5

ഷൈലോക്കിൽ എല്ലാം നല്ല വണ്ണമുണ്ടായിരുന്ന മീനയുടെ പുതിയ ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. വണ്ണം കുറഞ്ഞ് മെലിഞ്ഞ് സുന്ദരിയായ മീനയുടെ ലുക്ക് കണ്ട് അന്തം വിട്ടിരിക്കുകയാണ് പ്രേക്ഷകർ. ഇപ്പോഴിതാ മീന പങ്ക് വെച്ച പുതിയ ഫോട്ടോഷൂട്ടാണ് ശ്രദ്ധേയമാകുന്നത്. 

4/5

സാരിയിൽ ഏറെ പ്രൗഢിയോടെയാണ് താരം ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെടുന്നത്. അഞ്ചാം വയസ്സിൽ വിജയ്‌ക്കൊപ്പം തെരി എന്ന ചിത്രത്തിലൂടെ മീനയുടെ മകൾ നൈനികയും അഭിനയത്തിലേക്ക് കടന്നു വന്നിരുന്നു.  നെഞ്ചങ്ങൾ എന്ന തമിഴ് സിനിമയിൽ ബാലനടിയായി അഭിനയിച്ചാണ് മീന തന്റെ ചലച്ചിത്രജീവിതം തുടങ്ങിയത്. 

5/5

ശിവാജി ഗണേശനായിരുന്നു ഈ ചിത്രത്തിലെ നായകൻ. ഒരു പിറന്നാൾ വിരുന്നിനിടെ മീനയെ കണ്ടപ്പോൾ ഗണേശൻ മീനയെ സിനിമയിലേയ്ക്ക് ക്ഷണിക്കുകയായിരുന്നു. ഒരു ഇതിഹാസമായ നടൻ തന്നെ കണ്ടെത്തിയതിൽ താൻ അഭിമാനിക്കുന്നു എന്ന് മീന പിന്നീട് പറയുകയുണ്ടായി. 





Read More