PHOTOS

Malavika Mohanan: ലെഹങ്കയിൽ പൊളി ലുക്കിൽ മാളവിക മോഹനൻ, ചിത്രങ്ങൾ കാണാം

ന്ന ചിത്രത്തിലൂടെ കരിയർ ആരംഭിച്ച താരമാണ് നടി മാളവിക മോഹനൻ. മുംബൈയിൽ ജനിച്ചുവളർന്ന മാളവ...

Advertisement
1/7

മോഡലിംഗ് രംഗത്ത് സജീവമായിരുന്ന മാളവിക ദുൽഖർ ചിത്രത്തിലൂടെ നായികയായി അരങ്ങേറി. നിർഭാഗ്യവശാൽ സിനിമ തിയേറ്ററുകളിൽ വലിയ പരാജയമാവുകയും ചെയ്തിരുന്നു.

2/7

രണ്ട് വർഷങ്ങൾക്ക് ശേഷം നിർണായകം എന്ന സിനിമയിൽ ആസിഫിന്റെ നായികയായി തിരിച്ചുവരവ് നടത്തി. സിനിമ വലിയ അഭിപ്രായം നേടിയെങ്കിലും തിയേറ്ററുകളിൽ വിജയമായിരുന്നില്ല. 

 

3/7

കന്നഡയിൽ ഒരു ചിത്രത്തിലും മാളവിക അതിന് ശേഷം നായികയായി അഭിനയിച്ചിരുന്നു. 2017-ൽ പുറത്തിറങ്ങിയ ദി ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിൽ മമ്മൂട്ടിക്ക് ഒപ്പം അഭിനയിച്ചു അത് വലിയ ഹിറ്റായി മാറുകയും ചെയ്തു.

4/7

തമിഴിൽ പേട്ട, മാസ്റ്റർ, മാരൻ തുടങ്ങിയ സിനിമകളിൽ നായികയായി അഭിനയിച്ച മാളവിക തമിഴിൽ തന്റെ സ്ഥാനം നേടിയെടുക്കുകയും ചെയ്തിരുന്നു. ആദ്യ ബോളിവുഡ് ചിത്രത്തിൽ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മാളവിക. 

5/7

ഇത് കൂടാതെ തമിഴിൽ ചിയാൻ വിക്രത്തിന്റെ ഒരു സിനിമയിലും മാളവിക നായികയായി അഭിനയിക്കുന്നുണ്ട്.

6/7

മോഡലിംഗ് രംഗത്ത് നിന്നും വന്നതുകൊണ്ട് തന്നെ ധാരാളം ഗ്ലാമറസ് ഷൂട്ടുകൾ മാളവിക ചെയ്യാറുണ്ട്. ഇപ്പോഴിതാ ലെഹങ്കയിൽ ഹോട്ട് ലുക്കിൽ തിളങ്ങിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ് മാളവിക. 

7/7

വെള്ള നിറത്തിലെ ദീപാവലി സ്പെഷ്യൽ ലെഹങ്കയാണ്‌ മാളവിക ധരിച്ചിരിക്കുന്നത്. കിരൺ ആണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.അസ്ത നാരങ്ങയുടെ ഔട്ട്.ഫിറ്റാണ് മാളവിക ധരിച്ചിരിക്കുന്നത്.





Read More